ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

200 മില്യൺ ഡോളറിന് എസെറ്റാപ്പിനെ സ്വന്തമാക്കി റേസർപേ

കൊച്ചി: വ്യക്തിഗത ഓഫ്‌ലൈൻ പേയ്‌മെന്റ് അനുഭവം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഓഫ്‌ലൈൻ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) കമ്പനിയായ എസെറ്റാപ്പിനെ ഏറ്റെടുത്ത് ഫിൻടെക് യൂണികോണായ റേസർപേ. നിർദിഷ്ട ഇടപാടിന്റെ മൂല്യം ഏകദേശം 200 മില്യൺ ഡോളറാണ്.

ഈ ഏറ്റെടുക്കൽ റേസർപേയ്ക്ക് ഓഫ്‌ലൈൻ പേയ്‌മെന്റുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കിയതിന് പുറമെ, പേയ്‌മെന്റുകളിൽ ഓൺലൈൻ, ഓഫ്‌ലൈൻ സാന്നിധ്യമുള്ള ലോകത്തിലെ ചുരുക്കം ചില കമ്പനികളിൽ ഒന്നായി ഇതിനെ മാറ്റി. കൂടാതെ റേസർപേ നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 2022 ഏപ്രിലിലെ കണക്കനുസരിച്ച് കമ്പനിക്ക് 80 ബില്യൺ ഡോളറിന്റെ മൊത്തം പേയ്‌മെന്റ് വോളിയമുണ്ട് (TPV).

അടുത്ത വർഷത്തോടെ വ്യാപാരി അടിത്തറ 10-12 ദശലക്ഷമായി വർധിപ്പിക്കാൻ റേസർപേ പദ്ധതിയിടുന്നു. നിലവിൽ കമ്പനിക്ക് 8 ദശലക്ഷത്തിന്റെ വ്യാപാരി അടിത്തറയുണ്ട്. ഓൺലൈൻ ബിസിനസുകൾക്കായി പേയ്‌മെന്റുകൾ സ്വീകരിക്കൽ, ബാങ്കിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ തുടങ്ങിയ സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

അതേസമയം പിഒഎസ് സൊല്യൂഷനുകൾ, ബില്ലിംഗ്, ലോയൽറ്റി സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സാങ്കേതിക വിദ്യകൾക്കായി സോഫ്‌റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എസെറ്റാപ്പ്, ഇത് സ്റ്റോറിലും ഡെലിവറിയിലും പേയ്‌മെന്റുകൾ സ്വീകരിക്കാൻ ബിസിനസുകളെ പ്രാപ്‌തമാക്കുന്നു. ആമസോൺ, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുൾപ്പെടെ 500,000 ടച്ച് പോയിന്റുകളിൽ കമ്പനി നിലവിൽ സേവനം നൽകുന്നു.

എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എസെറ്റാപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിലൂടെ 10 ബില്യൺ ഡോളറിന്റെ വാർഷിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നു.

X
Top