Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റിവാർഡ് മാനേജ്‌മെന്റ് കമ്പനിയായ പോഷ്‌വിനെ സ്വന്തമാക്കി റേസർപേ

മുംബൈ: ലോയൽറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ പോഷ്‌വിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കി ഒരു ഡിജിറ്റൽ പേയ്‌മെന്റ്, ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ റേസർപേ. റേസർപേയുടെ ഈ വർഷത്തെ നാലാമത്തെ ഏറ്റെടുക്കലാണിത്.

ഈ ഇടപാട് കമ്പനിക്ക് ലോയൽറ്റിയിലേക്കും റിവാർഡ് മാനേജ്‌മെന്റ് വിഭാഗത്തിലേക്കും പ്രവേശനം നൽകും. കരാർ പ്രകാരം പോഷ്‌വിന്റെ 36 അംഗ ടീം കമ്പനിയിൽ ചേരുകയും അതിന്റെ ലോയൽറ്റി, റിവാർഡ് വിഭാങ്ങളെ പ്രവർത്തിപ്പിക്കുകയും ചെയ്യും. ഓഗസ്റ്റിൽ റേസർപേ ഓഫ്‌ലൈൻ പോയിന്റ് ഓഫ് സെയിൽ (PoS) സ്ഥാപനമായ ഈസ്ടാപ്പ് നെ 200 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു.

ഇടപാടിന്റെ ഫലമായി പുതിയ മർച്ചന്റ് ഓഫറുകളിലൂടെ അവരുടെ ക്രെഡിറ്റ് ഓഫറുകൾക്കായി ഉപഭോക്താക്കളെ നിലനിർത്തുന്നത് വർദ്ധിപ്പിക്കാൻ ബാങ്കുകളെ റേസർപേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പോഷ്‌വിന്റെ ലോയൽറ്റിയും റിവാർഡ് ഓഫറുകളും അതിന്റെ പോയിന്റ്-ഓഫ്-സെയിൽ നെറ്റ്‌വർക്കിൽ സമന്വയിപ്പിച്ച് ഉപഭോക്താക്കൾക്കുള്ള ഓഫ്‌ലൈൻ ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

2011-ൽ സ്ഥാപിതമായ പോഷ്‌വിനെ, ബാങ്കുകൾ, ഫിൻ‌ടെക് സ്ഥാപനങ്ങൾ, പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ എന്നിവയെ അതിന്റെ ഓഫറുകളിലൂടെയും റിവാർഡ് മാനേജ്‌മെന്റ് സൊല്യൂഷനുകളിലൂടെയും ഉപഭോക്തൃ ഇടപഴകൽ വർദ്ധിപ്പിക്കാൻ പ്രാപ്‌തമാക്കുന്നു. എസ്‌ബിഐ കാർഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിസ, ഡിബിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, അമേരിക്കൻ എക്‌സ്‌പ്രസ് (അമെക്‌സ്) തുടങ്ങിയ 20-ലധികം ബാങ്കുകളുമായും കാർഡ് നെറ്റ്‌വർക്കുകളുമായും സ്റ്റാർട്ടപ്പ് ചേർന്ന് പ്രവർത്തിക്കുന്നു.

X
Top