Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി

മുംബൈ: വന്‍കിട, ചെറുകിട ബിസിനസുകള്‍ നടത്തുന്ന കാര്‍ഡ് അടിസ്ഥാനമാക്കിയ കമേഴ്‌സ്യല്‍ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാസ്റ്റര്‍കാര്‍ഡ്, വിസ എന്നീ കമ്പനികളോടു നിര്‍ദേശിച്ചു.

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളും പ്രമുഖ കാര്‍ഡ് പേയ്‌മെന്റ് ഗേറ്റ്‌വേകളുമാണ് മാസ്റ്റര്‍കാര്‍ഡും വിസയും.

ഫെബ്രുവരി 8ന് പുറപ്പെടുവിച്ച ഒരു കത്തിലാണ് ആര്‍ബിഐ ഈ രണ്ട് കമ്പനികളോടും ആവശ്യപ്പെട്ടത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ ബിസിനസ് പേയ്‌മെന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍മാരുടെ (ബിപിഎസ്പി) ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.

ബിപിഎസ്പി-കളെ നിയന്ത്രിക്കുകയും അവര്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നത് ആര്‍ബിഐയാണ്.

ആമസോണ്‍ പേ, പേ പല്‍ തുടങ്ങിയ ബിപിഎസ്പികള്‍ക്ക് ഉദാഹരണങ്ങളാണ്.

കെ-വൈ-സി പാലിക്കാത്തതിനെ കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ആര്‍ബിഐയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കെ-വൈ-സി നടപടികള്‍ പൂര്‍ത്തിയാക്കാതെ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം നടപടി നേരിടുകയാണ് ഇപ്പോള്‍. ഇതിനിടെയാണു വിസ, മാസ്റ്റര്‍കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ആര്‍ബിഐ രംഗത്തുവന്നിരിക്കുന്നത്.

വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ കൂടാതെ ചില ഫിന്‍ടെക്കുകളോടും കാര്‍ഡ് വഴിയുള്ള ബിസിനസ് പേയ്‌മെന്റുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചതായി സൂചനയുണ്ട്.

X
Top