ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

ഉപഭോക്ത്യ അനുകൂല ആർബിഐ നിർദേശം ബാങ്കുകളുടെ ലാഭം കുറയാൻ ഇടയാക്കിയേക്കും

പിഴ പലിശ ഈടാക്കരുതെന്ന ആർബിഐ നിർദേശം ബാങ്കുകളുടെ ലാഭം കുറയാൻ കാരണമായേക്കുമെന്ന് സൂചന. ഏപ്രിൽ 29 ന് ആണ് ആ‍ർബിഐ ഉപഭോക്താക്കളിൽ നിന്ന് പിഴപ്പലിശ ഈടാക്കരുതെന്ന് നിർദേശം നൽകിയത്.

അതുപോലെ വായ്പ വിതരണം ചെയ്യുന്ന തീയതി മുതൽ മാത്രമേ ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കാൻ പാടുള്ളു എന്നും നിർദേശിച്ചിരുന്നു. ആർബിഐയുടെ വാർഷിക പരിശോധനയിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതിന് അവലംബിക്കുന്ന അന്യായമായ രീതികൾ കണ്ടെത്തിയിരുന്നു.

നേരത്തെ, ബാങ്കുകളുടെ ലോൺ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഏകദേശം 30 മുതൽ 45 ദിവസം വരെ എടുക്കുമായിരുന്നു. അതുപോലെ യഥാർത്ഥ തുക മുഴുവൻ ഉപഭോക്താവിന് വിതരണം ചെയ്യാത്തതും സ്വതന്ത്രമായി പലിശ നിരക്ക് ഈടാക്കുന്ന രീതികളുമുണ്ടായിരുന്നു.

ഇത് ഒന്നും പാടില്ലെന്ന നിർദേശമാണ് ബാങ്കുകൾ തിരിച്ചടിയാകാൻ സാധ്യതയുള്ളത്.

അന്യായ രീതികൾ അവസാനിപ്പിക്കണം
ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻസിംഗ് കമ്പനികളുടെയും ജൂൺ പാദത്തിലെ ലാഭത്തെ ഇത് ബാധിച്ചേക്കാം എന്നാണ് സൂചന. വായ്പ വിതരണം ചെയ്ത തീയതി മുതൽ മാത്രമേ പലിശ ഈടാക്കാവൂ എന്ന് ആർബിഐുടെ കർശന നിർദേശമുണ്ട്.

ഉപഭോക്താക്കൾക്ക് ചെക്ക് കൈമാറിയ തിയതിക്കും മുമ്പ് തന്നെ, അതായത് വായ്പ അനുവദിച്ച തീയതി മുതൽ തന്നെ ബാങ്കുകൾ പലിശയും ഈടാക്കാറുണ്ടായിരുന്നു. ഇത്തരം നടപടികളിലൂടെ ബാങ്കുകൾ കോടികളാണ് അധികം നേടുന്നത്.

എന്നാൽ ആർബിഐയുടെ വാർഷിക പരിശോധനയിൽ ബാങ്കിംഗ് രംഗത്തെ ഇത്തരം അന്യായ പ്രവണതകൾ കണ്ടെത്തുകയായിരുന്നു. ഇതിനാണ് ആർബിഐ തടയിട്ടത്.

പിഴപ്പലിശ ഈടാക്കാമോ?
ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും 2024 ഏപ്രിൽ ഒന്നു മുതൽ പുതിയ വായ്പകൾക്ക് പിഴപ്പലിശ ഈടാക്കരുതെന്നാണ് ആർബിഐ നിർദേശം നൽകിയത്. 2024 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ ഉള്ള വായ്പകൾക്ക് ഇത് ബാധകമാണ്.

ആർബിഐ പുറപ്പെടുവിച്ച സർക്കുലറിൽ പിഴ ചുമത്തുന്നതിനുള്ള പരിധിയോ ഉയർന്ന പരിധിയോ വ്യക്തമാക്കുന്നില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പിഴ ചുമത്തുന്നതിൻ്റെ ഉദ്ദേശം പണം തിരിച്ചടവും സാമ്പത്തിക അച്ചടക്കവും ലക്ഷ്യമിട്ടുള്ളതാണ്.

അല്ലാതെ ബാങ്കിൻ്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗമായി ഇത് ഉപയോഗിക്കരുതെന്നാണ് പ്രധാന നിർദേശം. വായ്പാ കരാറിൻ്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതിരുന്നതാൽ ‘ന്യായമായ’ പിഴ ഈടാക്കാൻ ആകും. എന്നാൽ കൂട്ടുപലിശ ഈടാക്കാൻ ആകില്ല.

X
Top