ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് വായ്പ അനുവദിച്ചതിന്റെ പേരില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാണെന്ന പ്രചാരണം തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യന്‍ ബാങ്കിംഗ് മേഖല സുസ്ഥിരവും ശക്തവുമാണെന്ന് പറഞ്ഞ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ചില ബിസിനസ്സ് കൂട്ടായ്മയ്ക്ക്’നല്‍കിയ ലോണുകള്‍ നിരീക്ഷണവിധേയമാക്കുമെന്ന് അദാനി ഗ്രൂപ്പിനെ ഉദ്ദേശിച്ച് സൂചിപ്പിച്ചു. 5 കോടി രൂപയോ അതിനു മുകളിലോ ഉള്ള വായ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സ് (CRILC) ഡാറ്റാബേസ് സിസ്റ്റത്തിലാണ് സൂക്ഷിക്കുന്നത്.
ഈ ഡാറ്റ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.
”മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, ലാഭക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വിവിധ പാരാമീറ്ററുകള്‍ ആരോഗ്യകരമാണ്. കൂടാതെ ബാങ്കുകള്‍ എക്‌സ്‌പോഷര്‍ ഫ്രെയിംവര്‍ക്ക് (LEF) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു,” സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.
യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സാമ്പത്തിക പഴുതുകള്‍, ഉയര്‍ന്ന കടബാധ്യത, അമിതമായ മൂല്യനിര്‍ണ്ണയം എന്നിവ ആരോപിച്ചതിനെ തുടര്‍ന്ന് അദാനിഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതോടെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ വില്‍പ്പന റദ്ദാക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയിലെ പ്രമുഖ ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ വായ്പയെക്കുറിച്ചും ആശങ്ക ഉയര്‍ന്നു.
ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎഎസ്എയ പുറത്തുവിട്ട കണക്കുപ്രകാരം അദാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പ മൊത്തം കടത്തിന്റെ 38 ശതമാനമാണ്. ബോണ്ടുകള്‍/കൊമേഴ്സ്യല്‍ പേപ്പറുകള്‍ 37 ശതമാനം മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തത് 11 ശതമാനം 12-13 ശതമാനം ഇന്റര്‍ ഗ്രൂപ്പ് ലെന്‍ഡിംഗ് എന്നിങ്ങനെയാണ് ഗ്രൂപ്പിന്റെ മറ്റ് വായ്പാ ബാധ്യതകള്‍.