കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐസിഐസിഐ ലോംബാര്‍ഡില്‍ 4 ശതമാനം ഓഹരി വര്‍ദ്ധിപ്പിക്കാന്‍ ഐസിഐസിഐ ബാങ്കിന് അനുമതി

ന്യൂഡല്‍ഹി: ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിലെ ഓഹരി  പങ്കാളിത്തം 4 ശതമാനം വര്‍ദ്ധിപ്പിക്കാന്‍  ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി.ബാങ്ക്, ശനിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില സ്റ്റാറ്റിയൂട്ടറി / റെഗുലേറ്ററി അംഗീകാരം ആവശ്യമാണെന്നും ബാങ്ക് അറിയിച്ചു.

ഐസിഐസിഐ ലോംബാര്‍ഡിലെ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് , ഐസിഐസിഐ ബാങ്കിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.പുതിയ ക്രമീകരണത്തിന് കീഴില്‍, ഒന്നിലധികം ഘട്ടങ്ങളിലായാണ് 4 ശതമാനം അധിക ഓഹരി സ്വന്തമാക്കുക.1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 19 (2) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരിക്കും നടപടി.

2024 സെപ്റ്റംബര്‍ 9 നകം  കുറഞ്ഞത് 2.5 ശതമാനമെങ്കിലും സ്വന്തമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി പങ്കാളിത്തം വിറ്റഴിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചതായി മാര്‍ച്ചില്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. 2024 സെപ്റ്റംബര്‍ 9 വരെ കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 48.02 ശതമാനത്തില്‍  30 ശതമാനത്തിലധികം ഓഹരികള്‍ നിലനിര്‍ത്താന്‍ ഐസിഐസിഐ ബാങ്കിന് അനുവാദമുണ്ട്.

ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ഐസിഐസിഐ ലോംബാര്ഡ്, ഐസിഐസിഐ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ്.

X
Top