ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ജി20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ജി-20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുപിഐ സൗകര്യം അനുവദിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. മര്‍ച്ചന്റ് പെയ്മന്റുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ യുപിഐ സൗകര്യം ലഭ്യമാകുക. വിജയിക്കുന്ന പക്ഷം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും സൗകര്യം ഉപയോഗിക്കാനാകും.

മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിക്കെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് നിര്‍ദ്ദേശം അവതരിപ്പിച്ചത്. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ സ്ഥാപിക്കും. ബാങ്ക് നോട്ടുകളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും പൊതുജനങ്ങള്‍ക്ക് നാണയങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുമാണിത്.

പ്രധാന ബെഞ്ച്മാര്‍ക്ക് പോളിസി നിരക്ക് 6.5 ശതമാനമാക്കാന്‍ ഫെബ്രുവരി 8 ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 25 ബേസിസ് പോയിന്റ് വര്‍ധനവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്. കോര്‍ പണപ്പെരുപ്പനിരക്ക് ചെറുക്കുന്നതിനാണ് കേന്ദ്രബാങ്ക് നിരക്ക് വര്‍ധനവേര്‍പ്പെടുത്തിയത്

കഴിഞ്ഞവര്‍ഷം മെയ് മാസം മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധനവിന് തയ്യാറാകുന്നത്. ഇതോടെ മൊത്തം വര്‍ദ്ധനവ് 250 ബേസിസ് പോയിന്റായി. പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്താനും പണപ്പെരുപ്പ വീക്ഷണത്തില്‍ ‘ശക്തമായ ജാഗ്രത’ നിലനിര്‍ത്താനും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ദ്വിമാസ പണനയം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

6.5%ത്തില്‍ പോളിസി നിരക്ക് ഇപ്പോഴും പാന്‍ഡെമിക്കിന് മുമ്പുള്ള നിലയേക്കാള്‍ പിന്നിലാണ്. കോര്‍ പണപ്പെരുപ്പം നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ പറയുന്നു.

X
Top