Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സോവറിന്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാറും ആര്‍ബിഐയും ഒരുമിക്കുന്നു

മുംബൈ: ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) സര്‍ക്കാരും. കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയോടുള്ള പ്രതിബദ്ധതയുടെ സൂചനയാണ് ഗ്രീന്‍ ബോണ്ടുകളെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തിങ്കളാഴ്ച പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത പദ്ധതികള്‍ക്കായുള്ള മൂലധനച്ചെലവ് കുറയ്ക്കാന്‍ ബോണ്ടുകള്‍ സഹായിക്കും. കേന്ദ്ര ബജറ്റ് 2022-23 പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗ്രീന്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നത്. ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിഭവങ്ങള്‍ സമാഹരിക്കുന്നതിന് സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കാര്‍ബണ്‍ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ പൊതുമേഖലാ പദ്ധതികളില്‍ വരുമാനം വിന്യസിക്കും.2022-23 ലെ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള വിപണി വായ്പകളുടെ ഭാഗമായാണ് സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കുക.

X
Top