ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയും

കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിപണി ഇടപെടലുകൾ ശക്തമാക്കുന്നു.

രാജ്യത്തെ പ്രധാന കാർഷിക മേഖലകളിൽ മഴ ലഭ്യത ഗണ്യമായി കുറഞ്ഞതും ഉഷ്ണക്കാറ്റും നടപ്പു സീസണിൽ വിവിധ കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.

പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പയറിനങ്ങൾ എന്നിവയുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർദ്ധനയാണ് ദൃശ്യമാകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാനമായും ഉത്പന്നങ്ങളുടെ വില ഉയർത്തുന്നത്.

വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയർന്ന തലത്തിൽ തുടരുന്നതാണ് സർക്കാരിനെയും റിസർവ് ബാങ്കിനെയും മുൾമുനയിലാക്കുന്നത്. ഉള്ളി ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്ക് ഇളവുകൾ നൽകാൻ സർക്കാർ നിർബന്ധിതരായതോടെ വില വീണ്ടും മുകളിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.

പെട്രോൾ മിശ്രിതമാക്കാൻ വലിയ തോതിൽ എത്തനോൾ ഉപയോഗിക്കുന്നതിനാൽ പഞ്ചസാര വിലയും കൂടുകയാണ്.

മൊത്ത വിലയും ഉപഭോക്തൃ വിലയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തിനും മുകളിലായതിനാൽ ധന നിയന്ത്രണ നടപടികളിൽ മാറ്റം വരുത്താനുള്ള ആലോചനയും സജീവമാണ്.

കഴിഞ്ഞ മാസം നടന്ന ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല.

X
Top