പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നുപ്രതീക്ഷ നല്‍കി രാജ്യത്തെ എംഎസ്എംഇ രംഗംഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭംസൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ, പണപ്പെരുപ്പം കുറയും

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം വളര്‍ച്ച കൈവരിക്കും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ രാജ്യം വളര്‍ച്ചാ വേഗം നിലനിര്‍ത്തും. മികച്ച മാക്രോ ഇക്കണോമിക് നയങ്ങള്‍, ചരക്ക് വിലയിലെ ഇടിവ്, ശക്തമായ സാമ്പത്തിക മേഖല, ആരോഗ്യകരമായ കോര്‍പ്പറേറ്റ് മേഖല, സര്‍ക്കാര്‍ ചെലവ് ചെയ്യല്‍, വിതരണ ശൃംഖലകളുടെ ആഗോള പുനഃക്രമീകരണത്തിലൂടെ ലഭ്യമാകുന്ന അവസരങ്ങള്‍ എന്നീ ഘടകങ്ങളും വളര്‍ച്ച ഉറപ്പുവരുത്തുന്നതാണ്.

എന്നിരുന്നാലും, മന്ദഗതിയിലുള്ള ആഗോള വളര്‍ച്ച,നീണ്ടുനില്‍ക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ ദോഷകരമായ ഘടകങ്ങളാണ്. അതിനാല്‍, ഇടത്തരം വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നിലനിര്‍ത്തണം, കേന്ദ്രബാങ്ക് ചൂണ്ടിക്കാട്ടി.

ആഗോള ചരക്ക്, ഭക്ഷ്യ വിലകളിലെ കുറവും ഇന്‍പുട്ട് ചെലവുകള്‍ കുറഞ്ഞതും പണപ്പെരുപ്പം കുറച്ചതായി ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഒപ്പം റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ഉയര്‍ത്തിയതും വിതരണ പൊരുത്തക്കേട് പരിഹരിച്ചതും സഹായിച്ചു. സുസ്ഥിരമായ വിനിമയ നിരക്കും സാധാരണ മണ്‍സൂണും – എല്‍ നിനോ സംഭവം ഉണ്ടായില്ലെങ്കില്‍ – പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ശരാശരി നിലവാരമായ 6.7 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി കുറയും.

അതേസമയം ധനനയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആര്‍ബിഐ പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി മിതമാകണമെന്ന് പറഞ്ഞ കേന്ദ്രബാങ്ക് ഉയരുന്ന സേവന കയറ്റുമതിയും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വിലക്കുറവും ആ ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ആഗോള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ ഒഴുക്ക് അസ്ഥിരമായി തുടരാം. അതേസമയം നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്ക് ഉത്തേജിപ്പിക്കണം.

X
Top