
മുംബൈ: എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിന് ശേഷം മുന്‍ഗണനാ മേഖലയിലെ വായ്പാ ആവശ്യകതകള്‍ നിറവേറ്റാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി.
ഏപ്രില്‍ 20 നാണ് റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മെര്‍ജറിന് ശേഷം എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ കുടിശ്ശിക വായ്പകളുടെ മൂന്നിലൊന്ന് പരിഗണിച്ചാണ് ക്രമീകരിച്ച നെറ്റ് ബാങ്ക് ക്രെഡിറ്റ് കണക്കാക്കേണ്ടത്.
എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ പോര്‍ട്ട്‌ഫോളിയോയുടെ ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും അടുത്ത രണ്ട് വര്‍ഷത്തേക്ക് തുല്യമായി പരിഗണിക്കും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളിലും അസോസിയേറ്റുകളിലും ഉള്ള നിക്ഷേപം എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് പോലെ തുടരാന്‍ അനുവാദമുണ്ട്.
എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയിലെ ഓഹരി പങ്കാളിത്തം 50 ശതമാനത്തിലധികം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അല്ലെങ്കില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് അനുമതി നല്‍കി.
മൂന്ന് വിദ്യാഭ്യാസ സ്‌കൂളുകളുടെ നടത്തിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന എച്ച്ഡിഎഫ്‌സി എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി ലയനശേഷം കൈവശം വയ്ക്കാം.
അതേസമയം എച്ച്ഡിഎഫ്‌സി ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ ഓഹരി 10 ശതമാനമായി കുറയ്‌ക്കേണ്ടതുണ്ട്. സ്‌ക്കൂള്‍ എഡ്യുക്കേഷനിലും ക്രെഡിലയിലും എച്ച്ഡിഎഫ്‌സിയ്ക്ക് 100 ശതമാനം പങ്കാളിത്തമാണുള്ളത്.
എല്ലാ വായ്പക്കാരുടെയും ഒറ്റത്തവണ മാപ്പിംഗ് എച്ച്ഡിഎഫ്‌സി ബാങ്ക് നടത്തേണ്ടതുണ്ട്. എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അനുവദിച്ച എല്ലാ റീട്ടെയില്‍, എംഎസ്എംഇ, മറ്റ് ഫ്‌ലോട്ടിംഗ് റേറ്റ് വായ്പകളും പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ഉചിതമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കും.
എച്ച്ഡിഎഫ്‌സി ലിമിറ്റഡ് സമര്‍പ്പിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍, പ്രമോട്ടര്‍ സംഭാവനയ്ക്കായി ഓഹരികള്‍ക്കെതിരെ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് റെഗുലേറ്റര്‍ അറിയിച്ചു.
വ്യക്തതകള്‍ക്കായി റിസര്‍വ് ബാങ്കുമായി ഇടപഴകുമെന്നും പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ബാധ്യതകളുടെ വ്യക്തമായ തുകകള്‍ നല്‍കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.