ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആർബിഐ

ദില്ലി: ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാനായാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

ഉപഭോക്താക്കളുടെ ആഭ്യന്തര ഫണ്ട് കൈമാറ്റങ്ങളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ എല്ലാ ബാങ്കുകളോടും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

എല്ലാ ‘ക്യാഷ് പേ-ഔട്ട്’ സേവനങ്ങളുടെയും അതായത്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കൈമാറുമ്പോൾ അവരുടെ പേരും വിലാസവും രേഖപ്പെടുത്താൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ, ‘ക്യാഷ് പേ-ഇൻ’ സേവനങ്ങൾക്കായി, ബാങ്കിന്റെ ഉപഭോക്താക്കളുടെ കെവൈസി( ഉപഭോക്താക്കളുടെ പൂർണ വിവരങ്ങൾ) ശേഖരിച്ചതായി ഉറപ്പു വരുത്തണം. പണമടയ്ക്കുന്നയാൾ നടത്തുന്ന എല്ലാ ഇടപാടുകളും എഎഫ്എ (അഡീഷണൽ ഫാക്ടർ ഓഫ് ഓതൻ്റിക്കേഷൻ) വഴി സാധൂകരിക്കേണ്ടതുണ്ട്.

കള്ളപ്പണം വെളുപ്പിക്കാനും, വഞ്ചനാപരമായ ഇടപാടുകൾ നടത്താനും തട്ടിപ്പുകാർ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ മ്യൂൾ അക്കൗണ്ടുകൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ബാങ്കുകളോട് ആവശ്യപ്പെട്ടു.

വഞ്ചനാപരമായ ഇടപാടുകൾക്കായി ചില ബാങ്കുകളിൽ ലക്ഷക്കണക്കിന് അക്കൗണ്ടുകൾ ഉണ്ടെന്നും ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം, ആർബിഐ കസ്റ്റമർ ഡ്യൂ ഡിലിജൻസ് (സിഡിഡി) മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നു, ബാങ്കുകളോടും എൻഎഫ്ബിസികളോടും കെവൈസി വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുകയും. നിർദേശം പാലിക്കാത്ത ബാങ്കുകൾക്ക് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

X
Top