
ന്യൂഡല്‍ഹി: പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സിനുള്ള അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്‌മെന്റ് സര്‍വീസസിനോട് ആവശ്യപ്പെട്ടു. അപേക്ഷയുടെ പുനര്‍സമര്‍പ്പണം 120 ദിവസത്തിനുള്ളില്‍ വേണമെന്നാണ് കേന്ദ്രബാങ്ക് വണ്‍97 കമ്യൂണിക്കേഷനോട് പറഞ്ഞിരിക്കുന്നത്. പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍97 കമ്യൂണിക്കേഷന്‍സ്.
പേടിഎം പേയ്മന്റ് സര്‍വീസസ് നേടിയ നിക്ഷേപങ്ങള്‍ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ആര്‍ബിഐ ലക്ഷ്യമാണ്. ആര്‍ബിഐയുടെ അറിയിപ്പ് പുതിയ ഓണ്‍ലൈന്‍ വ്യാപാരികളുടെ ഓണ്‍ബോര്‍ഡിംഗിനെ ബാധിക്കും. അതേസമയം ബിസിനസിനും വരുമാനത്തിനും ഇതുകാരണം കോട്ടം തട്ടില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഓഫ്‌ലൈന്‍ വ്യാപാരികളുടെ ഓണ്‍ ബോര്‍ഡിംഗ് തുടരാനും ഓള്‍ഇന്‍വണ്‍ ക്യുആര്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പേയ്‌മെന്റ് സേവനങ്ങള്‍ തുടരാനുമാകും. വ്യാപാരികളെ ഓണ്‍ ബോര്ഡ് ചെയ്യാനും പേയ്മന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും എല്ലാ പേയ്മന്റ് വ്യാപാരികളും ലൈസന്‍സ് സമ്പാദിക്കേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡ് ചെയ്യുന്നതില്‍ നിന്ന് വണ്‍ 97 കമ്യൂണിക്കേഷന്റെ സബ്‌സിഡിയറിയായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.