ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

ആര്‍ബിഐ നിര്‍ദ്ദേശം: ഓണ്‍ലൈന്‍ പേമന്റ് വ്യാപാരികളെ ചേര്‍ക്കുന്നത് നിര്‍ത്തി റേസര്‍പേ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര പേയ്മെന്റ് ഗേറ്റ്വേകളിലൊന്നായ ഫിന്‍ടെക് യൂണികോണ്‍ റേസര്‍പേ, പുതിയ ഓണ്‍ലൈന്‍ പേയ്മന്റ് വ്യാപാരികളെ ചേര്‍ക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്.

പേയ്മെന്റ് അഗ്രഗേറ്റര്‍ (പിഎ) ലൈസന്‍സ് നേടുന്നതിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ടെന്നും അതുവരെ് വരെ വ്യാപാരികളുടെ ഓണ്‍ബോര്‍ഡിംഗ് താല്‍ക്കാലികമായി നിര്‍ത്തണമെന്നും ആര്‍ബിഐ ആവശ്യപ്പെടുകയായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള കാഷ്ഫ്രീ ആന്‍ഡ് സ്‌ട്രൈപ്പിനും ഓണ്‍ലൈന്‍ വ്യാപാരികളുടെ ഓണ്‍ബോര്‍ഡിംഗ് നിര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്.

പേയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ ഈ കമ്പനികള്‍ക്ക് കേന്ദ്രബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി ലഭിക്കുന്നതിന് കമ്പനികള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഓഡിറ്റ് നടത്തേണ്ടതുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.

“ഞങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരികളെ ഉള്‍പ്പെടുത്തുന്നത് തുടരുകയാണ്. നവംബറില്‍ ഞങ്ങള്‍ ഏകദേശം 10 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ വോള്യങ്ങള്‍ പ്രോസസ്സ് ചെയ്തു,” സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പൈന്‍ ലാബ്സിന്റെ വക്താവ് പറഞ്ഞു.

ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ റേസര്‍പേയും സ്ഥിരീകരിച്ചിട്ടുണ്ട്.

X
Top