Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഭാരത് പേയ്ക്ക് പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായി

ന്യൂഡല്‍ഹി: പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായതായി ഇന്ത്യന്‍ ഫിന്‍ടെക് യൂണികോണ്‍ ഭാരത് പേ അറിയിച്ചു. ഭാരത് പേയുടെ പാരന്റിംഗ് കമ്പനിയായ റസിലിയന്റ് പെയ്മന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ലൈസന്‍സ്.

”ഓണ്‍ലൈന്‍ പേയ്മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായതില്‍ ആവേശഭരിതരാണ്. റെഗുലേറ്റര്‍മാരോട് നന്ദി പറയുന്നു. രാജ്യത്തെ ഓഫ്ലൈന്‍ വ്യാപാരികളെയും കിരാന സ്റ്റോര്‍ ഉടമകളെയും ശാക്തീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, 400+ നഗരങ്ങളിലായി 1 കോടി വ്യാപാരികളുടെ ശൃംഖല ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്, കമ്പനിയുടെ ഇടക്കാല സിഇഒ നളിന്‍ നേഗി പറഞ്ഞു.

തത്ത്വത്തിലുള്ള അംഗീകാരം വിപുലീകരണ പദ്ധതികള്‍ ഒരുമിച്ചുകൂട്ടാനും നടപ്പിലാക്കാനും സഹായിക്കുമെന്നും നേഗി കൂട്ടിച്ചേര്‍ത്തു. അന്തിമ അംഗീകാരം രണ്ട് നിബന്ധനകള്‍ക്ക് വിധേയമാണ്. അത് നിറവേറ്റുന്നതിലാണ് ഫിന്‍ടെക് മേജര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കമ്പനി അതിന്റെ സാമ്പത്തിക ഫലങ്ങള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വരുമാനം 169 ശതമാനം ഉയര്‍ത്തി 321 കോടി രൂപയാക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം നഷ്ടം 5594 കോടി രൂപയായി വര്‍ദ്ധിച്ചു.

നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളുടെ ന്യായവിലയില്‍ വന്ന മാറ്റം 4,782 കോടി രൂപയായതാണ് നഷ്ടത്തിന് കാരണമെന്ന് ഫിന്‍ടെക്ക് പറയുന്നു. പ്രവര്‍ത്തന നഷ്ടം 811 കോടി രൂപയാണ്. നേതൃനിരയില്‍ അഴിച്ചുപണി നടക്കുന്ന സന്ദര്‍ഭത്തിലാണ് പ്രവര്‍ത്തനഫലം പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്.

സുഹൈല്‍ സമീര്‍ ഈയിടെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. സിഎഫ്ഒ നളിന്‍ നേഗി ഇടക്കാല സിഇഒയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിനെ പുറത്താക്കിയ ശേഷമാണ് സുഹൈല്‍ സമീര്‍ സിഇഒയായി അവരോധിതനായത്.

X
Top