കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഗോള്‍ഡ് ലോണുകളിൽ നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്

മുംബൈ: സ്വര്‍ണപ്പണയ വായ്പകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക്ഐ.ഐ.എഫ്.എല്ലിനെ വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എന്‍.ബി.എഫ്.സികള്‍. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്പകള്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം നല്‍കാനാണ് എന്‍.ബി.എഫ്.സികളുടെ നീക്കം.

ഇതിന്റെ തുടക്കമായി ബജാജ് ഫിനാന്‍സ് 20,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണപ്പണയ വായ്പകള്‍ പണമായി നല്‍കുന്നത് നിറുത്തിവച്ചു. മാര്‍ച്ച് ആറിന് ഇതു സംബന്ധിച്ച് ശാഖകള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്.

20,000 രൂപവരെയുള്ള വായ്പകള്‍ മാത്രം പണമായി നല്‍കിയാല്‍ മതിയെന്നും അതില്‍ കൂടുതല്‍ തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുമാണ് അറിയിച്ചിരിക്കുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണപ്പണയ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മറ്റ് എന്‍.ബി.എഫ്.സികളും ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ്. ഗോള്‍ഡ് വായ്പാ ബിസിനസ് മോഡലില്‍ തന്നെ വലിയ മാറ്റമുണ്ടാക്കിയേക്കാവുന്ന ഒരു നീക്കമാണിതെന്ന് എന്‍.ബി.എഫ്.സി ഇന്‍ഡസ്ട്രി ഭയക്കുന്നു.

15 മിനിറ്റില്‍ പണം ലഭ്യമാക്കുന്ന ക്വിക്ക് ലോണ്‍ വായ്പകളും മറ്റും ഇതിനനുസരിച്ച് പുനഃപരിശോധിക്കേണ്ടി വരും. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.ബി.എഫ്.സികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചിരുന്നത് ഇത്തരം ക്വിക്ക് ലോണുകളിലൂടെയാണ്.

അടിയന്തര ആവശ്യങ്ങള്‍ക്കാണ് പലരും സ്വര്‍ണപ്പണയ വായ്പകളെടുക്കുന്നതെന്നതിനാല്‍ അക്കൗണ്ട് വഴി ലഭിക്കുന്നതിനേക്കാള്‍ നേരിട്ട് പണമായി നേടാനാണ് ഉപയോക്താക്കള്‍ താത്പര്യപ്പെടാറുള്ളത്.

15 മിനിറ്റില്‍ വായ്പ ലഭിക്കുന്നത് അക്കൗണ്ട് വഴിയാകുമ്പോള്‍ ഒരു ദിവസത്തെ സമയം വേണ്ടി വന്നേക്കും.

എന്നാല്‍ ബാങ്കുകള്‍ പൊതുവെ അക്കൗണ്ട് ഉടമകളായിട്ടുള്ളവര്‍ക്കാണ് സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത് എന്നതിനാല്‍ ആ പ്രശ്‌നം നേരിടുന്നില്ല.

X
Top