
മുംബൈ: ഇന്ത്യയുടെ മോണിറ്ററി പോളിസിയിൽ മാറ്റം വിദൂരമല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു.
മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഒക്ടോബർ 6ലെ പ്രമേയം “ഇന്ത്യയിലെ പണനയം ഒരു ദിശാമാറ്റത്തിലേക്ക് എത്തുന്നതിന്റെ സൂചനകൾ നൽകുന്നു.”
അതേ സമയം, “ഇപ്പോൾ വിജയം പ്രഖ്യാപിക്കുന്നത് വളരെ നേരത്തെയായിരിക്കും” എന്നും “ഒരുപാട് മൈലുകൾ പോകാനുണ്ട്” എന്നും ആർബിഐ ബുള്ളറ്റിൻ പരാമർശിച്ചു.
പണപ്പെരുപ്പം കുറയ്ക്കുന്നതിനായി 2022-23 ൽ പോളിസി റിപ്പോ നിരക്ക് 250 ബേസിസ് പോയിൻറ് ഉയർത്തി 6.5 ശതമാനമാക്കിയ ശേഷം, ഒക്‌ടോബർ 6ന് ചേർന്ന തുടർച്ചയായ നാലാമത്തെ മീറ്റിംഗിലും എംപിസി പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
2024 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ആദ്യ പലിശ നിരക്ക് കുറയ്ക്കുന്നതിൽ സാമ്പത്തിക വിദഗ്ധർ ഇപ്പോൾ ആശങ്കയിലാണ്, എന്നിരുന്നാലും പണപ്പെരുപ്പം 4 ശതമാണമെന്ന ലക്ഷ്യത്തിൽ നിർത്താൻ ശ്രദ്ധകേന്ദ്രികരിച്ചുള്ള സെൻട്രൽ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ വിപണികൾ ആശങ്കയിലായിട്ടുണ്ട്.
“ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ കുതിച്ചുചാട്ടത്തിൽ നിന്ന് പച്ചക്കറി വിലയിൽ പ്രതീക്ഷിക്കുന്ന തിരുത്തലും എൽപിജി വിലയിലെ സമീപകാല കുറവും സമീപകാല പണപ്പെരുപ്പ കാഴ്ചപ്പാട് മെച്ചപ്പെടുത്തുമെന്ന് എംപിസി നിരീക്ഷിച്ചു.
സേവന പണപ്പെരുപ്പം നിലച്ചതിനൊപ്പം താരതമ്യേന സ്ഥിരതയാർന്ന പ്രധാന പണപ്പെരുപ്പവും ഒരു പ്രധാന പോസിറ്റീവ് മാറ്റമാണ്,” സെൻട്രൽ ബാങ്കിന്റെ സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി ലേഖനം പറയുന്നു.
എംപിസിയുടെ ഒക്‌ടോബർ 6ലെ തീരുമാനത്തിന് ശേഷം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്, മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ശതമാനത്തിലെത്തി എന്നാണ്.
പ്രധാന പണപ്പെരുപ്പം – അല്ലെങ്കിൽ ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള പണപ്പെരുപ്പം – കഴിഞ്ഞ മാസം 4.5 ശതമാനം എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, ഇത് “നാണയപ്പെരുപ്പം ശാശ്വതമായി പിടിച്ചുനിർത്താനുള്ള നേരായതും ഇടുങ്ങിയതുമായ പാതയിൽ തുടരുന്നതിന്റെ” ഫലമാണെന്ന് ആർബിഐ ലേഖനം പറഞ്ഞു.