ന്യൂഡല്‍ഹി: ഡിസംബര്‍ 2 ന് അവസാനിക്കുന്ന ആഴ്ചയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 8 ബില്യണ്‍ ഡോളര്‍ തുല്യമായ വിദേശ കറന്‍സി വാങ്ങി. ഏറ്റവും വലിയ പ്രതിവാര കരുതല്‍ ശേഖര കൂട്ടിച്ചേര്‍ക്കലുകളിലൊന്നാണ് ഇത്. കേന്ദ്രബാങ്കുകള്‍ കര്‍ശന പണനയവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഇടപെടല്‍.
ഇതോടെ കരുതല്‍ പണം – ഫോറെക്‌സ് കരുതല്‍ ശേഖരത്തിന്റെ 90 ശതമാനത്തിലധികം പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന പണം – ഈ ആഴ്ചയില്‍ 67,397 കോടി രൂപയായി.
വിദേശ നാണയ ശേഖരം പ്രാദേശിക കറന്‍സിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെയും ബോണ്ട് വാങ്ങലുകളിലൂടെയുമാണ് കരുതല്‍ പണം സൃഷ്ടിക്കപ്പെടുന്നത്.
ആര്‍ബിഐ മാനിക്കേണ്ട ചില ഫോര്‍വേഡ് കരാറുകള്‍ കാലാവധി പൂര്‍ത്തിയാകാനുള്ളത് കൂടുതല്‍ സ്‌പോട്ട് ഡോളറുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനും ഇടയാക്കും.
കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈയിടെ എടുത്തുപറഞ്ഞിരുന്നു. മോശം സമയങ്ങളില്‍ എടുത്തുപയോഗിക്കാന്‍ കരുതല്‍ ശേഖരം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറന്റ് അക്കൗണ്ട് കമ്മി കൂടിയെങ്കിലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാവുന്നതും പ്രവര്‍ത്തനക്ഷമതയുടെ പാരാമീറ്ററുകള്‍ക്കുള്ളിലുമാണ്,” ദാസ് ബുധനാഴ്ച തന്റെ ഏറ്റവും പുതിയ പണ നയ അവലോകന പ്രസ്താവനയില്‍ പറഞ്ഞു.
എട്ട് ആഴ്ചയ്ക്കുള്ളില്‍ കരുതല്‍ ധനം 37 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. 2021 ഒക്ടോബറിനും 2022 ഒക്ടോബറിനുമിടയില്‍ 116 ബില്യണ്‍ ഡോളര്‍ കുറഞ്ഞതിനുശേഷമുള്ള വര്‍ധനവാണിത്. ഡിസംബര്‍ 2 ന് 561.2 ബില്യണ്‍ ഡോളറാണ് ശേഖരം.
‘കൂടാതെ, ഇന്ത്യയുടെ വിദേശ കടത്തിന്റെ അനുപാതം അന്താരാഷ്ട്ര നിലവാരമനുസരിച്ച് കുറവാണ്,” ദാസ് പറയുന്നു. നിരക്കുയരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ തടയാന്‍ അതേസമയം 67,000 കോടി രൂപ വിപണിയിലേയ്‌ക്കൊഴുക്കാനും കേന്ദ്രബാങ്ക് തയ്യാറായി.