കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എൻബിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക്

ന്യൂഡൽഹി: ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളുടെ പേരിൽ മുംബൈ കേന്ദ്രമായ എക്സ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ (എൻബിഎഫ്സി) റജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി.

31 ടെക് സേവനദാതാക്കളും അവരുടെ ആപ്പുകളും വഴിയാണ് എക്സ്10 ഡിജിറ്റൽ വായ്പ നൽകിയിരുന്നത്. പലതിനും ചൈനീസ് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 2015ലാണ് എക്സ്10 കമ്പനിക്ക് ആർബിഐ പ്രവർത്തനാനുമതി നൽകിയത്.

10 വർഷത്തിനിടയിൽ മൊബിക്രെഡ് ടെക്നോളജി, വീകാഷ് ടെക്നോളജി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ വഴി വായ്പാസേവനം ഔട്ട്സോഴ്സ് ചെയ്തു.

ക്രെഡിറ്റ് അപ്രെയ്സൽ, കെവൈസി വെരിഫിക്കേഷൻ, പലിശനിരക്ക് നിർണയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ആർബിഐ കണ്ടെത്തിയത്.

ചൈനീസ് ഓൺലൈൻ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലും എക്സ്10 ഉൾപ്പെട്ടിരുന്നു.

X
Top