
ന്യൂഡല്‍ഹി: 7 നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്‌സി) അംഗീകാരം റദ്ദാക്കിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കൂര്‍ഗ് ടീ കമ്പനി, ത്രിമൂര്‍ത്തി ഫിന്‍വെസ്റ്റ്, ഈസ്റ്റ് വെസ്റ്റ് ഫിന്‍വെസ്റ്റ് ഇന്ത്യ, ജെ വി മോദി സെക്യൂരിറ്റീസ്, കെ കെ പട്ടേല്‍ ഫിനാന്‍സ്, പുര്‍വി ഫിന്‍വെസ്റ്റ്, ജെന്‍ഫിന്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യപ്പെട്ട എന്‍ബിഎഫ്‌സികള്‍. ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി ഇടപാടുകള്‍ നടത്തരുതെന്ന് കമ്പനികളോട് ആര്‍ബിഐ ആവശ്യപ്പെട്ടു.
കൂര്‍ഗ് ടീ കമ്പനി റദ്ദാക്കല്‍ ഉത്തരവ് ഏപ്രില്‍ 20 നും ജെന്‍ഫിന്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് റദ്ദാക്കല്‍ ഏപ്രില്‍ 26 നും ബാക്കി കമ്പനികളുടെ റദ്ദാക്കല്‍ ഉത്തരവ് തീയതി ഏപ്രില്‍ 24 നും ആയിരുന്നു. ഐസെവ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട്‌സ് ലിമിറ്റഡ്, വണ്ടര്‍മാക്‌സ് മെര്‍ക്കന്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 14 എന്‍ബിഎഫ്‌സികള്‍ ലൈസന്‍സ് തിരിച്ചുനല്‍കിയതായി റിസര്‍വ് ബാങ്ക് മറ്റൊരു പത്രക്കുറിപ്പില്‍ അറിയിച്ചു. രണ്ട് കമ്പനികള്‍ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (സിഐസി) ആയി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ പ്രവര്‍ത്തിക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ലയനം/പിരിച്ചുവിടല്‍ / ബിസിനസ് നിര്‍ത്തല്‍ എന്നിവ കാരണമാണ് അഞ്ചെണ്ണം ലൈസന്‍സ് സറണ്ടര്‍ ചെയ്തത്. 7 എണ്ണം ബിസിനസില്‍ നിന്നും പിന്മാറി.