ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മണപ്പുറം ഫിനാൻസിലും റെയ്ഡ്

കേരളത്തിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിലും ആദായ നികുതി വകുപ്പിൻെറ റെയിഡ്.

തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ വിവിധ സ്ഥലങ്ങളിലെ ഓഫീസുകളിൽ റെയിഡ് നടന്നു എന്നാണ് സൂചന. കമ്പനിയുടെ ആസ്ഥാനവും പ്രൊമോട്ടർ വിപി നന്ദകുമാറിന്റെ വസതിയും ഉൾപ്പെടെയാണിത്.

റിപ്പോർട്ടുകൾ പ്രകാരം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി ഒന്നിലധികം സ്ഥലങ്ങളിൽ റെയിഡ് നടത്തിയത്.

ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമായി സ്ഥാപനം നിയമവിരുദ്ധമായി 150 കോടിയിലധികം രൂപയുടെ നിക്ഷേപം പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ചത് എന്നാണ് പ്രധാന ആരോപണം. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിലുള്ള പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

അന്വേഷണത്തിൻെറ ഭാഗമായി പ്രൊമോട്ടറുടെ വസതിയും കമ്പനി ആസ്ഥാനവും ഉൾപ്പെടെ 4 സ്ഥലങ്ങളിൽ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.

ആദായ നികുതി വകുപ്പ് റെയിഡ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ ഇടിഞ്ഞു. 12 ശതമാനത്തോളം ആണ് ഓഹരി വില ഇടിഞ്ഞത്.

113 രൂപയിലാണ് വ്യാപാരം. ആദായ നികുതി വകുപ്പ് അന്വേഷണത്തിൻെറ ഭാഗമായി ജീവനക്കാരിൽ നിന്നുള്ള മൊഴികളും രേഖകളും ശേഖരിക്കുന്നുണ്ട്. കെവൈസി രേഖകൾ ഇല്ലാതെ നടന്നെന്ന് പറയുന്ന വലിയ തോതിലുള്ള പണമിടപാടുകളും അന്വേഷിക്കും.

മണപ്പുറം ഫിനാൻസിൻെറ ഓഹരി വില കഴിഞ്ഞ വർഷം മുതൽ ഏതാണ്ട് ഫ്ലാറ്റാണ്. ഈ മാസം ഏകദേശം 10 ശതമാം വരെ ഓഹരി വില ഇടിഞ്ഞിരുന്നു. ജൂൺ പകുതിയോടെ ഏറ്റവും താഴ്ന്ന നിരക്കായ 80 രൂപയിൽ നിന്ന് 90 രൂപ ലെവലിലേക്ക് എത്തിയിരുന്നു.

മണപ്പുറം ഓഹരി വില 2021 നവംബറിൽ രേഖപ്പെടുത്തിയ 200 രൂപയിൽ നിന്ന് 2022 ജൂൺ പകുതിയോടെയാണ് 80 രൂപയായി കുറഞ്ഞത്.

60 ശതമാനത്തിലധികം ആണ് ഓഹരി വില ഇടിഞ്ഞത്.

X
Top