Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തുടര്‍ച്ചയായ നാലാം മാസവും യു.എസ് ബോണ്ടുകള്‍ വാങ്ങുന്നത് തുടര്‍ന്ന് ആര്‍ബിഐ

മുംബൈ: യുഎസ് ട്രഷറി ആദായം കുതിച്ചുയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുഎസ് ബോണ്ടുകള്‍ വാങ്ങുന്നത് തുടര്‍ച്ചയായ നാലാം മാസവും തുടര്‍ന്നു. ഇതോടെ യുഎസ് ട്രഷറി സെക്യൂരിറ്റികളിലെ ഇന്ത്യയുടെ നിക്ഷേപം ഓഗസ്റ്റില്‍ 9.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 221.2 ബില്യണ്‍ ഡോളറായി. രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്.

ഇടിഐജെ സമാഹരിച്ച ഡാറ്റ പ്രകാരം, ഹോള്‍ഡിംഗുകളുടെ ഒരു ചെറിയ ഭാഗം കോര്‍പ്പറേറ്റുകളുടേതാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ഡോളര്‍ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുഎസ് ട്രഷറിയില്‍ നിക്ഷേപിക്കുന്നത് ഇരട്ട നേട്ടമാണെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം നേടാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ, നിക്ഷേപ മൂല്യം ശക്തമായി തുടരുകയും ചെയ്യും. ഡോളര്‍ സൂചിക ജനുവരി-ഓഗസ്റ്റ് കാലയളവില്‍ ഏകദേശം 11% ഉയര്‍ന്ന സാഹചര്യത്തിലാണിത്. യുഎസ് സെന്‍ട്രല്‍ ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അതിനുശേഷം ഡോളര്‍ 5%-ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കി.

മൂല്യം കുറയുന്ന ലക്ഷണമൊന്നും കാണിക്കുന്നുമില്ല. യുഎസ് ട്രഷറി ഹോള്‍ഡിംഗിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ 12-ാം സ്ഥാനത്താണ്. ബ്രസീലിന് ശേഷവും കാനഡയ്ക്ക് മുന്നിലും.

ഏകദേശം 1.2 ട്രില്യണ്‍ ഡോളറിന്റെ പരമാധികാര സെക്യൂരിറ്റികള്‍ സ്വന്തമായുള്ള ജപ്പാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കനത്ത വിലവര്‍ധനവിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് നിലവില്‍ യു.എസ് ഫെഡ് റിസര്‍വ്. നിരക്ക് വര്‍ധന കാരണം ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് കുതിച്ചുയര്‍ന്നു.

അതേസമയം ഉയരുന്ന ഊര്‍ജ്ജവില മറ്റ് രാജ്യങ്ങളില്‍ പണപ്പെരുപ്പമുണ്ടാക്കുന്നു. ഈ സമയത്ത്, യുഎസ് ഡോളറാണ് ഏറ്റവും വിശ്വസനീയമായ കറന്‍സി, ട്രസ്റ്റ് മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സന്ദീപ് ബാഗ്ല പറഞ്ഞു. യു.എസ് ബോണ്ട് ആകര്‍ഷകമായ യീല്‍ഡാണ് വാഗ്ദാനം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപം ന്യായീകരിക്കത്തക്കതാണ്. ഏകദേശം 263 ബേസിസ് പോയിന്റുകളുടെ ഉയര്‍ച്ചയാണ് 10 വര്‍ഷ യുഎസ് ട്രഷറി യീല്ഡ് നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ കാഴ്ചവച്ചത്. കഴിഞ്ഞ ആഴ്ച, ഇത് 4.29% ആയി ഉയര്‍ന്നിരുന്നു.

2007 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ആഗസ്ത് അവസാനം 3.18% ആയിരുന്നു യീല്‍ഡ്.

X
Top