
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025-26 ഒന്നാം പാദത്തിൽ വളര്‍ച്ചാ അനുമാനം 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് വെട്ടിക്കുറച്ചത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാ പാദത്തിൽ 6.3 ശതമാനവുമായിരിക്കും വളർച്ചാ നിരക്കിലുള്ള ആർ.ബി.ഐയുടെ പുതിയ അനുമാനം.
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം വളർച്ച നേടുമെന്നാണ് കഴിഞ്ഞ ഏപ്രിലിലെ പണനയ യോഗത്തിന് ശേഷം ആർ.ബി.ഐ പ്രഖ്യാപിച്ചിരുന്നത്.
ഇതുപ്രകാരം രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനത്തിലേക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച താരിഫ് യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം വഴിവെച്ച സാഹചര്യത്തിലാണ് വളര്‍ച്ചാ അനുമാനത്തിൽ ആർ.ബി.ഐ മാറ്റം വരുത്തിയത്.
അമേരിക്കൻ ഭരണകൂടം ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന നിരക്ക് കുറച്ച് വളർച്ചക്ക് അനുകൂല നിലപാട് സ്വീകരിക്കുക എന്ന നയമാണ് ആർ.ബി.ഐ സ്വീകരിച്ചത്.
രാജ്യത്തെ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ നിർത്തുക എന്ന ലക്ഷ്യവും കൈവരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.