രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റിസർവ് ബാങ്കിന്റെ പണനയ സമിതിയിൽ 2 പുതുമുഖങ്ങൾ

മുംബൈ: കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ചേരുന്ന റിസർവ് ബാങ്കിന്റെ (RBI) പണനയ നിർണയ സമിതിയിൽ (MPC) പങ്കെടുക്കുക രണ്ട് പുതുമുഖങ്ങൾ.

കഴിഞ്ഞമാസം റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ സഞ്ജയ് മൽഹോത്ര (Sanjay Malhotra), ഡപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡോ. മൈക്കൽ ദേബബ്രത പാത്രയ്ക്ക് (Dr. Michael Debabrata Patra) പകരമെത്തുന്ന എം. രാജേശ്വർ റാവു (M Rajeshwar Rao) എന്നിവരുടെ ആദ്യ പണനയ നിർണയ യോഗമാണ് ഫെബ്രുവരി 5 മുതൽ 7 വരെ നടക്കുക. നടപ്പുവർഷത്തെ (2024-25) അവസാന എംപിസി യോഗവുമാണിത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് (Union Budget 2025) അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് നടപ്പുവർഷം നാലുവർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് കുറയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട ആദ്യഘട്ട അനുമാന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ ഉപഭോക്തൃവിപണിക്ക് കരുത്തേകി ജിഡിപി വളർച്ചയെ തിരികെപ്പിടിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ചേരുന്ന എംപിസി യോഗം പലിശഭാരം കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

X
Top