Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മണപ്പുറം ഫിനാൻസിന് 20 ലക്ഷം പിഴ ചുമത്തി ആർബിഐ

മുംബൈ: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ചില വ്യവസ്ഥകൾ ലംഘിച്ചതിന് മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്ക് 20 ലക്ഷം രൂപ പിഴ ചുമത്തി.

90 ദിവസത്തിലധികം കുടിശ്ശികയുള്ള ചില സ്വർണവായ്പ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി കമ്പനി തരംതിരിച്ചിട്ടില്ലെന്ന് ആർ.ബി.ഐ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

2021 സാമ്പത്തിക വർഷം ചില അക്കൗണ്ടുകളിൽ നിർബന്ധിത വായ്പ-മൂല്യ അനുപാതവും ഉറപ്പാക്കിയില്ല.

കൂടാതെ, കമ്പനിയിൽ നിന്നുള്ള തൃപ്തികരമല്ലാത്ത പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും ആർ.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു.

X
Top