ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ, ഉത്തരവിലെ വിശദാംശങ്ങള്‍ അപര്യാപ്തമെന്ന് വിമര്‍ശം

ന്യൂഡല്‍ഹി: 2020 ജനുവരി മുതല്‍, പൊതു, സ്വകാര്യ, വിദേശ ബാങ്കുകള്‍ ഉള്‍പ്പെട്ട 48 കേസുകളില്‍ 73.06 കോടി രൂപയുടെ പിഴയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയത്. വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഈ വര്‍ഷം ഓഗസ്റ്റ് 5 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പൊതുമേഖലാ ബാങ്കിന് 32 ലക്ഷം രൂപ പിഴയും ചുമത്തി. എന്നാല്‍ ബാങ്കിന്റെ പേരോ ലംഘനങ്ങളുടെ വിശദാംശങ്ങളോ ആര്‍ബിഐ നല്‍കിയിട്ടില്ല.

ഈ ഉത്തരവുകളിലെല്ലാം, ‘ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന്’ ബാങ്കിനെതിരെ നടപടി സ്വീകരിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചു’ എന്നാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്രബാങ്കിന്റെ വിരളമായ വാക്കുകളും വിശദാംശങ്ങള്‍ പുറപ്പെടുവിക്കാത്ത പ്രവണതയും വിമര്‍ശനത്തിന് വിധേയമാകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ ലംഘനങ്ങളെക്കുറിച്ച് നിക്ഷേപകര്‍ക്കും ബാങ്ക് ഉപഭോക്താക്കള്‍ക്കും യാതൊരു സൂചനയും നല്‍കാത്ത, മിനിമം വിശദാംശങ്ങളുള്ള, രണ്ടോ മൂന്നോ ഖണ്ഡികകളിലാണ് ഓര്‍ഡറുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) എന്നിവയുടെ ഓര്‍ഡറുകള്‍ വിശദാംശങ്ങള്‍ നിറഞ്ഞവയും വിപുലവുമാണ്. സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) പോലുള്ള ഒരു അപ്പീല്‍ കോടതി സ്ഥാപിക്കണമെന്ന് ചില നിരീക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

ജസ്റ്റിസ് ബിഎന് ശ്രീകൃഷ്ണ അധ്യക്ഷനായ ഫിനാന്‍ഷ്യല്‍ സെക്ടര്‍ ലെജിസ്ലേറ്റീവ് റിഫോംസ് കമ്മീഷന്‍ (എഫ്എസ്എല്ആര്‌സി) റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ നിയന്ത്രണാധികാരികള്‍ക്കും സാമ്പത്തിക മേഖല അപ്പലേറ്റ് ട്രൈബ്യൂണല്‍ വേണമെന്ന് ശുപാര്‍ശ ചെയ്തു. ആര്‍ബിഐ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. വിശദമായ ഉത്തരവ് തങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു.

X
Top