ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഐഡിബിഐ ബാങ്കിന്‍റെ ഓഹരി വിൽപനയ്ക്ക് ആർബിഐ അനുമതി

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്‍റെ ഓഹരി വിൽപനയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്ക്’ ആണ് ഐഡിബിഐ ബാങ്ക്.

ഇന്നലത്തെ ഓഹരി വിപണിയിലെ കണക്കുപ്രകാരം (NSE) 99,352 കോടി രൂപ വിപണിമൂല്യം (Market Cap) ഐഡിബിഐ ബാങ്കിനുണ്ട്. കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇരുവർക്കും കൂടി 94.72 ശതമാനം. ബാക്കി പൊതു ഓഹരി ഉടമകളുടെ കൈവശമാണ്.

നിലവിലെ ഓഹരി വില പ്രകാരം, ഓഹരികൾ സമ്പൂർണമായി വിറ്റഴിച്ചാൽ കേന്ദ്രത്തിന് 29,000 കോടി രൂപ നേടാനാകും. അതേസമയം, ബാങ്കിന്‍റെ ഓഹരികളിൽ 60.7 ശതമാനം വിറ്റഴിച്ച് ബാക്കി നിലനിർത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്ന് വിലയിരുത്തുന്നു.

അതായത്, കേന്ദ്രം 30.5 ശതമാനവും എൽഐസി 30.2 ശതമാനവും ഓഹരികൾ വിറ്റഴിച്ചേക്കും.
ഓഹരി വിൽപനയ്ക്ക് റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടിയതോടെ, ഐഡിബിഐ ബാങ്ക് ഓഹരികൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തി.

മൂലധന പ്രസിസന്ധി മൂലം പ്രയാസപ്പെട്ടിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ 2018ലാണ് കേന്ദ്രവും എൽഐസിയും ഏറ്റെടുത്തത്. എൽഐസിക്കാണ് നിയന്ത്രണച്ചുമതല.

കേന്ദ്രത്തിന്‍റെയും എൽഐസിയുടെയും പക്കലാണ് ഭൂരിപക്ഷം ഓഹരികളെങ്കിലും സ്വകാര്യബാങ്ക് ആയാണ് പ്രവർത്തനം. ഐഡിബിഐ ബാങ്കിന്‍റെ ഓഹരികൾ വിൽക്കാൻ നേരത്തേയും കേന്ദ്രം ശ്രമിച്ചിരുന്നു.

ഐഡിബിഐ ബാങ്കോഹരികൾ ഏറ്റെടുക്കാൻ സജീവമായി രംഗത്തുള്ളത് ഫെയർഫാക്സാണ്. തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്‍റെ പ്രധാന പ്രൊമോട്ടർമാരാണ് ഫെയർഫാക്സ്.

2018ലാണ് സിഎസ്ബി ബാങ്കിന്‍റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്സ് ഏറ്റെടുത്തത്. നിലവിൽ ഓഹരി പങ്കാളിത്തം 40 ശതമാനമാണ്. ഇത് ഘട്ടംഘട്ടമായി 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് റിസർവ് ബാങ്കിന്‍റെ ചട്ടം.

ഐഡിബിഐ ബാങ്കിനെയും ഫെയർഫാക്സ് ഏറ്റെടുത്താൽ, സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും. കാരണം, ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്‍റെ ചട്ടം അനുവദിക്കുന്നില്ല.

X
Top