കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു

കൊച്ചി: വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്.

കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്.

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വർണത്തിന് പ്രിയം കൂട്ടുന്നു. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,850 കോടി ഡോളറിലെത്തിയിരുന്നു.

ഫെബ്രുവരി മുതൽ സ്വർണ വിലയിൽ ദൃശ്യമാകുന്ന തുടർച്ചയായ മുന്നേറ്റം രാജ്യത്തെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം കൂടാൻ സഹായിച്ചു.

നിലവിൽ റിസർവ് ബാങ്കിന്റെ കൈവശം 820 ടണ്ണിലധികം സ്വർണമാണുള്ളത്.

X
Top