കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എന്‍ബിഎഫ്‌സികള്‍ ബാങ്ക് ഇതര ധനസഹായം തേടണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി:നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനികള്‍(എന്‍ബിഎഫ്സികള്‍) ബാങ്ക് ഇതര വായ്പകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).എന്‍ബിഎഫ്സികളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും സിഇഒമാരുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി.

എന്‍ബിഎഫ്സികള്‍ മെച്ചപ്പെട്ട ധനകാര്യ ആരോഗ്യവും പ്രവര്‍ത്തനപരമായ പുനരുജ്ജീവനവും നിലനിര്‍ത്തുന്നു. അതേസമയം ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുകയും റിസ്‌ക് മാനേജ്‌മെന്റ്, ആന്തരിക ഓഡിറ്റുകള്‍ എന്നിവ നടത്തുകയും വേണം. ബാങ്ക് വായ്പകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി എന്‍ബിഎഫ്‌സികള്‍ മാറിയെന്ന് 2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു.

മറ്റ് വ്യവസായങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ ഇരട്ടി വായ്പ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്കൊപ്പം കോ-ലെന്‍ഡിംഗും നടത്തുന്നു. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ട റിസ്‌ക്കുകള്‍, ഐടി സംവിധാനങ്ങളുടെ നവീകരണം, സൈബര്‍ സുരക്ഷ, കരുതല്‍ നിരക്ക്, സമ്മര്‍ദ്ദആസ്തികള്‍, ലിക്വിഡിറ്റി, ആസ്തി-ബാധ്യത മാനേജ്‌മെന്റ്, സുതാര്യമായ വായ്പ നിരക്കക, നീതിപരമായ പ്രവര്‍ത്തന കോഡിന് അനുസൃതമായി പ്രവര്‍ത്തിക്കുക എന്നിവയും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.

സാധാരണക്കാരായ ആളുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതില്‍ എന്‍ബിഎഫ്‌സികളുടെ പങ്കിനെ ഗവര്‍ണര്‍ പ്രശംസിക്കാനും ഗവര്‍ണര്‍ തയ്യാറായി. ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ദേശീയ ഹൗസിംഗ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും യോഗത്തില്‍ പങ്കെടുത്തു.

X
Top