ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബാങ്കുകളുടെ ഭരണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ബാങ്കുകളുടെ ഭരണത്തില്‍ അപാകതകള്‍ ആരോപിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കുകളുടെ പേരെടുത്ത് പറയാതെ അധികാരശ്രേണിയിലെ വ്യക്തിതാല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. അധികാര തുടര്‍ച്ചയില്ലാത്തത് മേഖലയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനതകള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ ബോര്‍ഡും മാനേജ്‌മെന്റും ശ്രദ്ധിക്കണം. ശക്തമായ ഭരണം ഉറപ്പാക്കുക എന്നത് ബോര്‍ഡ് ചെയര്‍മാന്റെയും ഡയറക്ടര്‍മാരുടെയും – മുഴുവന്‍ സമയ, നോണ്‍-എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം – സംയുക്ത ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ച ഗവര്‍ണര്‍, ആന്തരിക പരിതസ്ഥിതിയിലെ ഭൗതിക മാറ്റങ്ങളെക്കുറിച്ചും ബാഹ്യ ഘടകങ്ങളെക്കുറിച്ചും അപ്‌ഡേറ്റായിരിക്കണമെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ഡയറക്ടര്‍മാരുടെ വസ്തുനിഷ്ഠതയേയും സ്വാതന്ത്രത്തേയും ഹനിക്കുന്ന ഒരു താല്‍പര്യ വൈരുദ്ധ്യവും അനുവദിക്കില്ല.

ബോര്‍ഡ് ചര്‍ച്ചകളിലും തീരുമാനമെടുക്കുന്നതിലും സിഇഒമാരുടെ അപ്രമാദിത്വം ദൃശ്യമായതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോര്‍ഡുകള്‍ തങ്ങളുടെ പ്രധാന്യം ഉയര്‍ത്താന്‍ തയ്യാറാകണം. സ്വതന്ത്ര ഡയറക്ടര്‍മാരുടെ വിശ്വസ്തത മറ്റാരോടുമല്ല, ബാങ്കിനോടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വതന്ത്ര ഡയറക്ടര്‍മാര്‍ പൂര്‍ണ്ണമായും സ്വതന്ത്രരായിരിക്കണം.

X
Top