Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വിശദമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിശദമാക്കി. കേന്ദ്രബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റ് പദ്ധതികളുടെ ഭാഗമായാണ് നീക്കമെന്ന് പറഞ്ഞ ഗവര്‍ണര്‍ 500,1000 കറന്‍സികള്‍ക്ക് പകരമല്ല, 2000 നോട്ടുകള്‍ അവതരിപ്പിച്ചതെന്നും വിശദീകരിച്ചു. 500,1000 നോട്ടുകള്‍ പിന്‍വലിച്ച 2016 ലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.

2000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 10.8 ശതമാനം മാത്രമായതിനാല്‍, തീരുമാനം സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന ആഘാതം നാമമാത്രമായിരിക്കും. ബാങ്കുകളില്‍ ഇടിച്ചുകയറരുതെന്നും ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെ സമയമുണ്ട്.

1000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നത് ഊഹാപോഹമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആവശ്യത്തിലധികം നോട്ടുകള്‍ സിസ്റ്റത്തില്‍ ലഭ്യമാണെന്ന് അറിയിച്ചു. മതിയായ സ്റ്റോക്കുകളുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

കള്ളപ്പണ പ്രശ്‌നം ഗവര്‍ണര്‍, പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി. നോട്ട് പിന്‍വലിക്കല്‍ വഴി കള്ളപ്പണം വെളിച്ചെത്തുകൊണ്ടുവരാനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top