ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആര്‍ബിഐ ഡാറ്റ സെന്ററിനും സൈബര്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു

ഭുവനേശ്വര്‍: ഗ്രീന്‍ഫീല്‍ഡ് ഡാറ്റ സെന്ററിനും എന്റര്‍പ്രൈസ് കമ്പ്യൂട്ടിംഗ് ആന്റ് സൈബര്‍ സെക്യൂരിറ്റി ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു.

ആര്‍ബിഐ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞ ഗവര്‍ണര്‍, പകര്‍ച്ച വ്യാധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന് സാങ്കേതിക വിദ്യ സഹായിച്ചെന്നും അറിയിച്ചു.

സെന്‍ട്രല്‍ ബാങ്കിംഗ്, ടെക്‌നോളജി, സൈബര്‍ സുരക്ഷ എന്നിവയെ കൂടാതെ മറ്റ് മേഖലകളിലും കമ്പ്യൂട്ടര്‍ അടിസ്ഥാന സൗകര്യ സാധ്യത ഉപയോഗപ്പെടുത്തണം.

18.55 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റ സെന്റര്‍, കേന്ദ്രബാങ്കിന്റെയും സാമ്പത്തിക മേഖലയുടേയും സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റും.

പ്രദീപ് കുമാര്‍ ജെന, ഒഡീഷ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി, ഒഡീഷ സര്‍ക്കാരിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ബാങ്കര്‍മാര്‍, ആര്‍ബിഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top