ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വീക്ഷണം ആറുമാസം മുമ്പത്തെപ്പോലെ ഭയാനകമായി തോന്നുന്നില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ബജറ്റാനന്തര യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനുമൊത്ത് മാധ്യമങ്ങളെകാണുകയായിരുന്നു അദ്ദേഹം. “ശരാശരി എണ്ണ വില ബാരലിന് $93 ആയി കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം 5.3% ആയതിനാല്‍, അപകടസാധ്യതകള്‍ കുറവാണ്. എണ്ണയുടെയും ചരക്കുകളുടെയും വില കുറയുകയാണെങ്കില്‍, അത് കൂടുതല്‍ അനുകൂല സാഹചര്യമുണ്ടാക്കും. .ആഗോള സാമ്പത്തിക വീക്ഷണം അത്ര ഭയാനകമല്ല.”

ഇപ്പോള്‍ മൃദുവായ മാന്ദ്യം മാത്രമാണുള്ളതെന്നും അതെങ്ങിനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോ നിരക്ക് പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കവേ, പലിശ നിരക്ക് ഇപ്പോള്‍ പോസിറ്റീവ് മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ദാസ് കൂട്ടിച്ചേര്‍ത്തു. “ദീര്‍ഘകാലത്തേക്ക് നെഗറ്റീവ് പലിശനിരക്ക് അസ്ഥിരത സൃഷ്ടിക്കും. നിരക്ക് വര്‍ദ്ധന വില സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ്. ബാങ്കുകളാണ് അവരുടെ നിരക്കുകള്‍ തീരുമാനിക്കേണ്ടത്. വിപണിയിലെ മത്സരമാണ് നിക്ഷേപത്തിന്റെയും വായ്പകളുടെയും നിരക്ക് വര്‍ധനവിനെ നിര്‍ണ്ണയിക്കുക.”

ബാലന്‍സ് ഓഫ് പെയ്മന്റ് സ്ഥിതി കൈകാര്യം ചെയ്യാവുന്നതാണെന്നും ഗവര്‍ണര്‍ അറിയിച്ചു.”സേവന കയറ്റുമതി ഊര്‍ജ്ജിതമാണ്. രാജ്യത്തേയ്ക്കുള്ള പണമയപ്പ് 27 ശതമാനം വര്‍ദ്ധിച്ചു. ഈ വര്‍ഷം 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി ലക്ഷ്യം കൈവരിക്കാനാകും.”

ക്രിപ്‌റ്റോകളെക്കുറിച്ച് സംസാരിച്ച ധനമന്ത്രി, അവയെ നിയന്ത്രിക്കുന്നതിന് രാജ്യാന്തര സംവിധാനം വേണമെന്ന് പറഞ്ഞു. ഡീസെന്‍ട്രൈലൈസ്ഡ് ലെഡജറിംഗായതിനാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്കെ ക്രിപ്‌റ്റോകളെ നിയന്ത്രിക്കാനാകൂ, ആര്‍ബിഐ ഗവര്‍ണറെ സാക്ഷിയാക്കി ധനമന്ത്രി ചൂണ്ടിക്കാട്ടി. ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ശക്തികാന്ത ദാസ്.

X
Top