2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ബാങ്കുകള്‍ അപകട സാധ്യതകള്‍ വിലയിരുത്തണം, മൂലധനം ശക്തമാക്കണം – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ക്കപ്പുറം മൂലധന പര്യാപ്തത ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക പുനരുജ്ജീവനത്തെ സംബന്ധിച്ച ഒരു ആഗോള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

“‘ സാമ്പത്തിക അപകടസാധ്യതകള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതോടൊപ്പം റെഗുലേറ്ററി മാനദണ്ഡങ്ങള്‍ക്കപ്പുറം മൂലധനവും പണലഭ്യതയും ഉറപ്പുവരുത്തണം.”ധനകാര്യ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും ഇക്കാര്യങ്ങള്‍ പരമപ്രധാനമാണ്. ഭാവിയെക്കുറിച്ച് ആശങ്കപ്പെടാത്ത ബാങ്കുകള്‍ സാമ്പത്തികമായും പ്രവര്‍ത്തനപരമായും സംഘടനാപരമായും ഊര്‍ജ്ജസ്വലമായിരിക്കും.

മതിയായ മൂലധന ബഫറുകള്‍ക്ക് പുറമെ മാക്രോഇക്കണോമിക് ആഘാതങ്ങളുടെ കാലത്ത് വരുമാനവും ബാധ്യതകള്‍ നിറവേറ്റുന്നതിന് മതിയായ പണലഭ്യതയും സൃഷ്ടിക്കണം. സാമ്പത്തിക ആശ്രയത്വം ബാങ്കിന്റെ ബിസിനസ്സ് മോഡലുമായും തന്ത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.

അതിനാല്‍ റിസര്‍വ് ബാങ്ക് , ബിസിനസ്സ് മോഡലുകള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. വികസിത സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക അസ്ഥിരത ഉന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐയുടെ സ്‌ട്രെസ് ടെസ്റ്റ് ചൂണ്ടിക്കാട്ടി ദാസ് പറഞ്ഞു.

X
Top