ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

വിലകയറ്റം: ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഭക്ഷ്യവില വര്‍ദ്ധനവ് തടയാന്‍ ഉചിതവും സമയബന്ധിതവുമായ നയങ്ങള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം.ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) പ്രതിജ്ഞാബദ്ധമാണ്. പ്രതിമാസ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം അറിയിച്ചു.

”കാലാവസ്ഥ,വിതരണ തടസ്സങ്ങള്‍ എന്നിവ കാരണം പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിക്കുകയാണ്. ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 4.5 ശതമാനമായി ജൂണില്‍ ഉയര്‍ന്നു. മെയില്‍ 3 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം,” റിപ്പോര്‍ട്ട് പറയുന്നു.

രാജ്യസമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ആഗോള അനിശ്ചിതത്വങ്ങളും ആഗോള ഉല്‍പാദനത്തിലെ മിതത്വവും ഇന്ത്യയെ ബാധിച്ചിട്ടില്ല. ആഭ്യന്തര ഡിമാന്‍ഡിന്റെയും നിക്ഷേപത്തിന്റെയും ശക്തിയാണ് കാരണം.

2023 അവസാന പാദത്തിലെ യഥാര്‍ത്ഥ ജിഡിപി ഡാറ്റ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഊട്ടിയുറപ്പിച്ചു.അതേസമയം ആഗോള വളര്‍ച്ച 23 ലും 2024 ലും 3 ശതമാനമായി കുറയുമെന്ന് ധനമന്ത്രാലയം പ്രവചിക്കുന്നു.2022 ലെ 3.5 ശതമാനമായിരുന്നു വളര്‍ച്ച.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, രാജ്യത്തിന്റെ കയറ്റുമതി അടുത്ത പാദങ്ങളില്‍ വര്‍ദ്ധിക്കും.

ആഴ്ചകളായി അവശ്യവസ്തുക്കള്‍ കനത്ത വിലവര്‍ദ്ധന നേരിടുകയാണ്. ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം മൊത്ത സൂചിക പണപ്പെരുപ്പം -4.21 ശതമാനമായി കുറഞ്ഞു.

ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 10 ന് ചേരുന്ന ആര്‍ബിഐ ധനനയ യോഗം പരിഗണിച്ചേയ്ക്കും. ജൂണില്‍ നടന്ന പോളിസി മീറ്റിംഗില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയ്യാറായിട്ടുണ്ട്.

X
Top