ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പ്രീപെയ്ഡ് പേയ്മന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സ് നേടി സ്ലൈസ്

ന്യൂഡല്‍ഹി: കാര്‍ഡ്-ഫിന്‍ടെക് പ്ലാറ്റ്ഫോമായ സ്ലൈസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ് (പിപിഐ) ലൈസന്‍സിന് അര്‍ഹരായി. ക്രെഡിറ്റ് ലൈന്‍ അവകാശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിന്‍വലിച്ചതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സ്ഥാപനമാണ് സ്ലൈസ്. അതേസമയം ചെറുകിട പിപിഐകള്‍ക്ക് പ്രതിമാസം 10,000 രൂപ സാമ്പത്തികവര്‍ഷം 1.2 ലക്ഷം രൂപ കവിയാത്ത വിധത്തില്‍ ക്രെഡിറ്റ് ലൈന്‍ അനുമതി നിലനിര്‍ത്തിയിട്ടുണ്ട്.

ഇതിനുള്ള ലൈസന്‍സാണ് ഇപ്പോള്‍ ലഭ്യമായത്. ഈ ചെറിയ പിപിഐ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കൗമാരക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഉപഭോക്തൃ അടിത്തറ വിശാലമാക്കുന്നതിന്റെ ഭാഗമായി കൗമാരക്കാര്‍ക്കിടയില്‍ കെവൈസി പിപിഐ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉപയോക്താക്കളെ ബാങ്കിംഗ് നിയമങ്ങള്‍ അനുസരിച്ച് പ്രതിമാസം 10,000 രൂപ വരെ ചെലവഴിക്കാന്‍ അനുവദിക്കുന്ന പ്ലാനാണ് സ്ലൈസ് ആരംഭിക്കുക. സെന്‍ട്രല്‍ ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ അനുസരിച്ച്, പണം പിന്‍വലിക്കലും ഫണ്ട് കൈമാറ്റവും ചെറിയ പിപിഐ വഴി അനുവദനീയമല്ല. ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ മാത്രമേ ഇതുവഴി സാധ്യമാകൂ.

തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലേക്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ചേര്‍ക്കുന്നതായി മെയ് മാസത്തില്‍ സ്ലൈസ് അറിയിച്ചിരുന്നു.മുമ്പ്, എസ്ബിഎം ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെയാണ് സ്ലൈസ് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തിരുന്നത്. എസ്ബിഎമ്മിന്റെ ലൈസന്‍സ് അതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

X
Top