Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഹിറ്റാച്ചി പേയ്മന്റ് സര്‍വീസസിന് പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ്

ന്യൂഡല്‍ഹി: ഹിറ്റാച്ചി പേയ്മന്റ് സര്‍വീസസിന്, പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായി. ഇത് സംബന്ധിച്ച അറിയിപ്പ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിന്നും കിട്ടിയെന്ന് കമ്പനി പറയുന്നു. കമ്പനി പറയുന്നതനുസരിച്ച് ഇതോടെ ഡിജിറ്റല്‍ പേയ്മന്റിനൊപ്പം മൂല്യവര്‍ദ്ധിത സേവനങ്ങളായ ഇഎംഐ, പേലേറ്റര്‍,ബിബിപിഎസ്, ലോയല്‍റ്റ് സൊല്യൂഷന്‍സ് എന്നിവ വ്യാപാരികള്‍ക്ക് നല്‍കാനാകും.

ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളും നല്‍കാമെന്ന് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സൗകര്യപ്രദമായ ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍ ഉപയോഗിച്ച് വ്യാപാരികളെ ശാക്തീകരിക്കുന്നതിനുള്ള കമ്പനിയുടെ ദൗത്യം തുടരുമെന്നും ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാട് വിപുലപ്പെടുത്തുമെന്നും ് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ റസ്തോം ഇറാനി പറഞ്ഞു.

‘ഇത് ജനങ്ങള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് കൂടുതല്‍ സംഭാവന നല്‍കുകയും എല്ലാവരുടെയും സാമ്പത്തിക ശാക്തീകരണത്തിന് കാരണമാവുകയും ചെയ്യും,’ ഇറാനി പറഞ്ഞു.

പേയ്‌മെന്റ് അഗ്രഗേറ്റര്‍ ഒരു ബാങ്കോ നോണ്‍ബാങ്ക് സ്ഥാപനമോ ആകാം. ബാങ്കിതര പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ക്ക് മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂ.

ബാങ്കുകള്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേയ്‌മെന്റ് അഗ്രഗേഷന്‍ സേവനം നല്‍കുന്നതിനാലാണ് ഇത്.ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്‌മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക് പ്രത്യേക പേയ്‌മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, രാജ്യം 2222 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 71 ബില്യണ്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് രേഖപ്പെടുത്തിയത്. 2022-27 കാലയളവില്‍ മൊത്തം ഇടപാട് മൂല്യം 22.03 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

2027ഓടെ മൊത്തം മൂല്യം 53.59 ബില്യണ്‍ ഡോളര്‍ ആകും.

X
Top