2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ആര്‍ബിഐക്ക് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് കരുതല്‍ ശേഖരം

മുംബൈ: സ്വര്‍ണത്തില്‍ റെക്കോര്‍ഡ് കരുതല്‍ ശേഖരവുമായി റിസര്‍വ് ബാങ്ക്. കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ വിഹിതം 11.4 ശതമാനമായി ഉയര്‍ന്നു. 2024 ല്‍ സ്വര്‍ണം വാങ്ങികൂട്ടിയ കേന്ദ്ര ബാങ്കുകളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഡേറ്റയിലാണ് ഇന്ത്യയുടെ സ്വര്‍ണ കരുതല്‍ ശേഖരത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നത്. 2024ല്‍ 72.6 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ വാങ്ങിയത്. 2023ല്‍ വാങ്ങിയ 16 ടണ്ണിന്റെ നാലിരട്ടിയിലധികം വരുമിത്. തുടര്‍ച്ചയുള്ളതും സ്ഥിരതയുള്ളതുമായ വാങ്ങലാണ് റിസര്‍വ് ബാങ്ക് നടത്തിയതെന്നും ഡേറ്റ പറയുന്നു.

അതായത് 12 മാസത്തില്‍ 11 തവണ സ്വര്‍ണം വാങ്ങി. ഇതോടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ വിഹിതം 2023ലെ 8.6%ത്തില്‍ നിന്ന് 11 ശതമാനത്തിന് മുകളിലെത്തുകയായിരുന്നു.

2019 ല്‍ വെറും 6.7% മായിരുന്നു കരുതല്‍ ശേഖരത്തിലെ സ്വര്‍ണ വിഹിതമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2025ന്റെ തുടക്കത്തില്‍ ഇന്ത്യ 2.8 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്.ആഗോള തലത്തില്‍ 2024ല്‍ പോളണ്ടാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിയത്, 89.54 ടണ്‍.

താരിഫ് നയത്തിന് പിന്നാലെയുണ്ടായ ആഗോള സംഘര്‍ഷാവസ്ഥയും വിപണി ചാഞ്ചാട്ടവുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ ശേഖരം കൂട്ടാന്‍ കേന്ദ്രബാങ്കുകളെ പ്രേരിപ്പിച്ചത്.

X
Top