ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചുപുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റംഅടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നുലോകത്തെ മൂന്നാമത്തെ തേയില കയറ്റുമതി രാജ്യമായി ഇന്ത്യകേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പ ലഭ്യത വർദ്ധിപ്പിക്കാൻ നടപടിയുമായി ആർബിഐ

ന്യൂഡൽഹി: ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ (എൻബിഎഫ്സി) വായ്പ ലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് നടപടി. ഇതിനായി ഒരു വർഷം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണം ആർബിഐ എടുത്തുകളഞ്ഞു. ബാങ്കുകളുടെ മൈക്രോഫിനാൻസ് വായ്പകൾക്ക് ബാധകമായിരുന്ന നിയന്ത്രണവും നീക്കി.

ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത കരുതൽ ധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ.

അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായാലും സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാതിരിക്കാനാണ് ആർബിഐ റിസ്ക് വെയ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. റിസ്ക് വെയ്റ്റ് കൂട്ടിയാൽ വായ്പകൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ കരുതൽധനം നീക്കിവയ്ക്കണം.

ഇതുവഴി വായ്പകൾ നൽകുന്നത് ധനകാര്യസ്ഥാപനങ്ങൾക്ക് അനാകർഷമാകുമെന്നു ചുരുക്കം. റിസ്ക് വെയ്റ്റ് കുറച്ചാൽ വായ്പ ലഭ്യത വർധിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്നു ചുരുക്കം.

2023 നവംബറിൽ ഷെഡ്യൂൾഡ് ബാങ്കുകൾ എൻബിഎഫ്സികൾക്ക് നൽകുന്ന വായ്പകളുടെ റിസ്ക് വെയ്റ്റ് 100% ആയിരുന്നത് 125% ആയി ഉയർത്തിയിരുന്നു.

ഇത് വീണ്ടും 100 ശതമാനമാക്കി പുനഃസ്ഥാപിച്ചു. മൈക്രോഫിനാൻസ് വായ്പകളുടേതും 25% കുറച്ചു. ഇതുവഴി ബാങ്കുകളിൽ നിന്ന് എൻബിഎഫ്സികൾക്ക് കൂടുതൽ പണം ലഭ്യമാകുകയും അതുവഴി വായ്പ ലഭ്യത കൂടുകയും ചെയ്യും.

X
Top