മുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനംജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെഞ്ചിൽ ഇനി 2 അംഗങ്ങൾ വീതംഇന്ത്യക്കാർ 15 വർഷംകൊണ്ട് വാങ്ങിക്കൂട്ടിയത് 12,000 ടൺ സ്വർണംകൊടുംപട്ടിണിയിൽ നിന്ന് കരകയറി ഇന്ത്യ; 171 ദശലക്ഷം പേർ അതിദാരിദ്ര്യ രേഖയിൽ നിന്ന് മുകളിലേക്ക്4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കം: മന്ത്രി പി രാജീവ്

പലിശനിരക്കിൽ മാറ്റംവരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും

മുംബൈ: പണപ്പെരുപ്പ സമ്മർദം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ആഭ്യന്തര വളർച്ചാ സാധ്യത എന്നിവ പരിഗണിച്ച് ഇത്തവണയും നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.50 ശതമാനത്തിൽതന്നെ തുടരും.

ധനമന്ത്രി നിർമല സീതാരാമൻ നടപ്പ് വർഷത്തെ ബജറ്റ് അവതരിപ്പിച്ചശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണിത്. മോണിറ്ററി പോളിസി സമിതിയിലേക്ക് പുറത്തുനിന്നുള്ള മൂന്ന് അംഗങ്ങളെ നിയമിച്ചശേഷമുള്ള ആദ്യ യോഗവും.

ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിയായ നാല് ശതമാനത്തിനുള്ളിൽ ആണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം അതിന് മുകളിൽ 5.65 ശതമാനമായി തുടരുകയാണ്.

അതോടൊപ്പം എണ്ണ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പടെയുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വളർച്ചാ സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്.

തുടർച്ചയായി ഒമ്പത് യോഗങ്ങളിലും ആർബിഐ നിരക്ക് 6.50 ശതമാനത്തിൽ തന്നെ നിലനിർത്തിയിരുന്നു. വളർച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിർത്താനായിരുന്നു ശ്രമം.

2023 ഫെബ്രുവരിയിൽ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്.

X
Top