Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മണപ്പുറം, ആനന്ദ് രതി ഗ്ലോബൽ ഫിനാൻസ് എന്നിവയ്ക്ക് ആർബിഐ പിഴ ചുമത്തി

മുംബൈ: വ്യവസ്ഥകൾ പാലിക്കാത്തതിന് മണപ്പുറം ഫിനാൻസിനും ആനന്ദ് രതി ഗ്ലോബൽ ഫിനാൻസിനും സാമ്പത്തിക പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.

2023 ഒക്‌ടോബർ 31-ലെ ഉത്തരവിലൂടെ, “നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി ചില വ്യവസ്ഥകൾ പാലിക്കാത്തതിന് മണപ്പുറം ഫിനാൻസിന് 42.78 ലക്ഷം രൂപ പിഴ ചുമത്തി.

ഒക്‌ടോബർ 30-ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ, പാലിക്കാത്തതിന് ആനന്ദ് രതി ഗ്ലോബൽ ഫിനാൻസ് ലിമിറ്റഡിന് 20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

കമ്പനിയുടെ നിയമപരമായ പരിശോധന 2021 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, ഇൻസ്പെക്ഷൻ റിപ്പോർട്ട്, സൂപ്പർവൈസറി ലെറ്റർ, ഇതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകൾ എന്നിവയുടെ പരിശോധനയും നടത്തിയതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. കമ്പനി അതിന്റെ ഉപഭോക്താക്കളുടെ തുടർച്ചയായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തി.

X
Top