രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

രൂപയെ താങ്ങിനിര്‍ത്തുന്നത് ആര്‍ബിഐയുടെ കറന്‍സി മാര്‍ക്കറ്റ് ഇടപെടല്‍

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ തളരുകയാണ് രൂപ.നിലവില്‍ 82.74 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സിയുള്ളത്.ഡിസംബറില്‍ ഇതുവരെ നേരിട്ട ഇടിവ് 2 ശതമാനം.

അതേസമയം, ഒക്ടോബര്‍ 20 ന് ശേഷം 83 നിരക്കിലേയ്ക്ക് വീണില്ല എന്നതും ശ്രദ്ധേയമാണ്. ആഗോള സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചിട്ടും ഫെഡ് റിസര്‍വ് നയം കര്‍ശനമാക്കിയിട്ടും രൂപ പിടിച്ചുനില്‍ക്കുന്നത് ആര്‍ബിഐ ഇടപെടലിന്റെ ഫലമാണ്. വിദഗ്ധര്‍ കരുതുന്നു.

രൂപയെ താങ്ങിനിര്‍ത്താന്‍ കേന്ദ്രബാങ്ക്, കറന്‍സി വിപണിയില്‍ ഇടപെടുകയും ഡോളര്‍ വില്‍ക്കുകയും ചെയ്യുന്നു. വിവിധ കണക്കുകള്‍ പ്രകാരം, കറന്‍സി വിപണിയില്‍ ആര്‍ബിഐയുടെ മൊത്തം ഇടപെടല്‍ ഒക്ടോബറില്‍100 ബില്യണ്‍ ഡോളറിലെത്തി. 34 ബില്യണ്‍ ഡോളര്‍ സ്‌പോട്ടിലും 65 ബില്യണ്‍ ഡോളര്‍ ഫോര്‍വേഡ് മാര്‍ക്കറ്റിലും.

83.25 നിലവാരം ലംഘിച്ചില്ലെങ്കില്‍ രൂപ മുമ്പത്തെ ഏറ്റവും താഴ്ന്ന നില സൂക്ഷിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ”വില 83.25-ന് മുകളില്‍ വ്യാപാരം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് വ്യക്തമായ ബ്രേക്ക്ഔട്ട് സംഭവിക്കും. അതുവരെ റേഞ്ച്ബൗണ്ട് പ്രൈസ് ആക്ഷനായിരിക്കും” കൊട്ടക് സെക്യൂരിറ്റീസ് കുറിപ്പില്‍ പറഞ്ഞു.

X
Top