കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ധനകാര്യ സ്ഥാപനങ്ങളുടെ ഐടി ഔട്ട്‌സോഴ്‌സിംഗ്: മാനദണ്ഡങ്ങള്‍ പുറത്തിറക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ഐടി സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ ബാങ്കുകള്‍,എന്‍ബിഎഫ്‌സികള്‍, നിയന്ത്രണത്തിലുള്ള മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കാനാണ് നീക്കം. ബാങ്കുകളും എന്‍ബിഎഫ്‌സികളും തങ്ങളുടെ ഐടി അനുബന്ധ സേവനങ്ങള്‍ വ്യാപകമായി ഔട്ട്‌സോഴ്‌സ് ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ കേന്ദ്രബാങ്കിന്റെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നിനുള്ള മറയായി ഔട്ട്‌സോഴ്‌സിംഗ് മാറാന്‍ പാടില്ല. ഔട്ട്‌സോഴ്‌സിംഗ് കമ്പനിയുടെ സേവനം മികച്ചതാണെന്ന് ഉറപ്പാക്കേണ്ടത് സാമ്പത്തിക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രശസ്തിയും ഗുഡ് വില്ലും ദുര്‍ബലപ്പെടുത്തുന്ന രീതിയിലാകരുത് ഐടി സേവനങ്ങളെന്നും ആര്‍ബിഐ മാനദണ്ഡങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഐടി ഔട്ട്‌സോഴ്‌സിംഗ് കമ്പനി ചിലപ്പോള്‍ വിദേശത്താകാം. എന്നാലും അവ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബോര്‍ഡ് അംഗീകാരത്തോടെ മാത്രമേ ഔട്ട്‌സോഴ്‌സിംഗ് ഏര്‍പ്പെടുത്താവൂ, അപകടസാധ്യതകള്‍ തിരിച്ചറിയല്‍, അളക്കല്‍, ലഘൂകരണം, മാനേജ്മെന്റ്, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കായുള്ള പ്രക്രിയകളും ഉത്തരവാദിത്തങ്ങളും സമഗ്രമായി കൈകാര്യം ചെയ്യണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രബാങ്ക് മുന്നോട്ട് വയ്ക്കുന്നു. ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് ചട്ടക്കൂട് സ്ഥാപിക്കേണ്ടതുണ്ട്.

പുതിയ മാനദണ്ഡങ്ങള്‍ ഒക്ടോബര്‍ 1 നാണ് നിലവില്‍ വരിക.

X
Top