കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പുതിയ ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വായ്പ നല്‍കുന്നത് ബന്ധപ്പെട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ആപ്പുകള്‍ ഉപയോഗിച്ച് വായ്പയെടുക്കുന്നവരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് നടപടി. ബാങ്കുള്‍പ്പടെയുള്ള വായ്പാദാതക്കള്‍ കര്‍ശനമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇവയെന്ന് കേന്ദ്രബാങ്ക് പറയുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പേര്, വിലാസം, ഉപഭോക്താവിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവയൊഴിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ വഴി സംഭരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ബയോമെട്രിക് വിവരങ്ങള്‍. നിലവിലുള്ളതും പുതിയതുമായ വായ്പകള്‍ക്ക് ബാധകമാണ് സെപ്തംബര്‍ 2 ന് പ്രാബല്യത്തില്‍ വന്ന ഈ നിയമങ്ങള്‍.

എങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ പ്രാഥമിക (അര്‍ബന്‍), സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (ഭവന ധനകാര്യ കമ്പനികള്‍ ഉള്‍പ്പെടെ) എന്നിവയ്ക്കാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകുക.

പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:

  • ഫയല്‍, മീഡിയ, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കോള്‍ ലോഗുകള്‍, ടെലിഫോണ്‍ ഫംഗ്ഷനുകള്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഉറവിടങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ക്ക് കഴിയില്ല. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ അല്ലെങ്കില്‍ അതിനാവശ്യമായ മറ്റേതെങ്കിലും സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഒറ്റത്തവണ ആക്‌സസ് എടുക്കാം.
  • തരം, സംഭരിക്കാനുള്ള സമയ ദൈര്‍ഘ്യം, ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍, നശീകരണ പ്രോട്ടോക്കോള്‍, സുരക്ഷാ ലംഘനം തുടങ്ങി ഡാറ്റ സംഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കടം വാങ്ങുന്നവരെ അറിയിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റിലും ആപ്പുകളിലും എല്ലായ്‌പ്പോഴും ദൃശ്യമാകണം.
  • സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ കരാര്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഒരു വസ്തുതാ പ്രസ്താവന (കെഎഫ്എസ്) വായ്പയെടുക്കുന്നയാള്‍ക്ക് നല്‍കണം.
  • ഡിജിറ്റല്‍ ലോണുകളുടെ ചെലവുകളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരും ബോധവതികളുമായിരിക്കണം.
  • വസ്തുതാ പ്രസ്താവനയുടെ ഭാഗമായാണ് ഇത് നല്‍കേണ്ടത്.
  • നോഡല്‍ പരാതി പരിഹാര ഓഫീസറുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകളിലും പ്രധാന വസ്തുതാ പ്രസ്താവനയിലും പ്രദര്‍ശിപ്പിക്കണം.
  • ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളും വെബ്‌സൈറ്റുകളും കടം വാങ്ങുന്നയാളെ അവരുടെ പരാതി നല്‍കാന്‍ അനുവദിക്കണം.
  • പരാതി 30 ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍, വായ്പയെടുക്കുന്നയാള്‍ക്ക് റിസര്‍വ് ബാങ്ക്ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമിന് കീഴിലുള്ള പരാതി മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ വീണ്ടും പരാതി ബോധിപ്പിക്കാം. സ്‌ക്കീമിന് കീഴില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങള്‍ക്ക്, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള സംവിധാനം അനുസരിച്ച് പരാതി നല്‍കാവുന്നതാണ്.
  • വായ്പ നല്‍കുന്നതിന് മുമ്പ് സാമ്പത്തിക പ്രൊഫൈല്‍ (പ്രായം, തൊഴില്‍, വരുമാനം മുതലായവ) ബാങ്കുകളും എന്‍ബിഎഫ്‌സികളും അവരുടെ സ്വന്തം ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ വഴി അറിഞ്ഞിരിക്കണം. കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യതയെക്കുറിച്ചും ധാരണയുണ്ടായിരിക്കണം.
  • കടം വാങ്ങുന്നയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ക്രെഡിറ്റ് പരിധിയില്‍ യാന്ത്രിക വര്‍ദ്ധനവ് പാടില്ല തുടങ്ങിയവ ഉള്‍പ്പടെ 24 ഓളം നിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ നല്‍കിയിട്ടുള്ളത്.

X
Top