
ന്യൂഡല്‍ഹി: യെസ് ബാങ്ക് എടി വണ്‍ ബോണ്ടുകള്‍ എഴുതിതള്ളിയതിനെ ന്യായീകരിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ബോണ്ടുകള്‍ എഴുതി തള്ളാത്തപക്ഷം എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ യെസ് ബാങ്കില്‍ നിക്ഷേപം നടത്തുമായിരുന്നില്ല. ഇതോടെ പ്രതിസന്ധി മൂര്‍ച്ചിച്ച് യെസ് ബാങ്ക് തകരുമായിരുന്നു. കേന്ദ്രബാങ്ക് സുപ്രീം കോടതിയെ ബോധിപ്പിച്ചു.
പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ ബോണ്ട് നിക്ഷേപകരെ ദ്രോഹിക്കുന്നതിനെച്ചൊല്ലി വിപണിയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് വിശദീകരണം. പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷപ്പെടുത്താന്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന എടിവണ്‍ ബോണ്ടുകള്‍ എഴുതിതള്ളാവുന്നതാണ്.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബേസല്‍ III മൂലധന നിയമങ്ങളുടെ ഭാഗമാണ് ഇത്.
എടി1 ബോണ്ടുകള്‍ എഴുതിത്തള്ളുന്നത് അസാധുവാക്കിയ ബോംബെ എച്ച്‌സി ഉത്തരവിനെതിരെ യെസ് ബാങ്ക് സമര്‍പ്പിച്ച അപ്പലീലാണ് ആര്‍ബിഐ നയം വ്യക്തമാക്കിയത്.
പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ ജീവന്‍ മൂന്ന് വര്‍ഷം മുന്‍പ്, ആര്‍ബിഐ നിലനിര്‍ത്തിയിരുന്നു.
ഇതിനായി 8400 കോടി രൂപ മൂല്യമുള്ള അഡീഷണല്‍ ടയര്‍ 1 ബോണ്ടുകള്‍ (AT1) പൂജ്യമായി കേന്ദ്രബാങ്ക് എഴുതിതള്ളി. നീക്കം വിവാദമായെങ്കിലും ബാങ്കിനെ രക്ഷപ്പെടുത്താന്‍ ഇതുവഴി സാധിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള അര ഡസന്‍ ബാങ്കുകള്‍ അധിക ഇക്വിറ്റി മൂലധനം പമ്പ് ചെയ്തതോടെ ഇക്വിറ്റി മൂലധനം 1,000 കോടിയില്‍ നിന്ന് 6,000 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തു.