സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും.

ആർബിഐയിലെ ആറിൽ നാല് പേരും പലിശനിരക്കുകളിൽ മാറ്റവരുത്താത്ത തീരുമാനത്തെ പിന്തുണച്ചു.

നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ച അനുമാനം ആർ.ബി.ഐ ഉയർത്തി. ഏഴ് ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ച അനുമാനം ഉയർത്തിയത്. രാജ്യത്ത് സ്വകാര്യ ഉപഭോഗം വർധിക്കുകയാണെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.

അതേസമയം, ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 520 പോയിന്റ് ഉയർന്നു.

75,609 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 161 പോയിന്റ് ഉയർന്ന് 23,000ത്തിനടുത്തേക്ക് എത്തി.

വിപണിയിൽ 2408 ഓഹരികൾ മുന്നേറിയപ്പോൾ 644 എണ്ണത്തിന് തകർച്ചയുണ്ടായി. 89 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവില ഇന്ന് 240 രൂപ ഉയർന്നു. പവന് 54,080 രൂപയായാണ് സ്വർണ്ണവില ഉയർന്നത്. ഗ്രാമിന്റെ വില 30 രൂപ ഉയർന്ന് 6760 രൂപയായി.

X
Top