Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താനായി ആര്‍ബിഐ കാമ്പയ്ന്‍

ന്യൂഡല്‍ഹി: ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന നിക്ഷേപം അവകാശികള്‍ക്ക് തിരികെ നല്‍കാനായി ‘100 ദിനങ്ങള്‍, 100 പണം കൊടുക്കലുകള്‍’ കാമ്പയ്ന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആരംഭിക്കുന്നു. 2023 ജൂണ്‍ 01 മുതല്‍ ഈ പൊതുജന അവബോധ കാമ്പെയ്ന്‍ ആരംഭിക്കും. നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തുന്നതിന് ആര്‍ബിഐ പൊതുജനങ്ങളെ പ്രേരിപ്പിക്കും.

വിവരം അവര്‍ ബാങ്കുകളെ അറിയിക്കണം. വിവിധ സ്ഥാപനങ്ങളിലുടനീളമുള്ള ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു കേന്ദ്രീകൃത വെബ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും കേന്ദ്രബാങ്ക് അറിയിച്ചു. അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്.

എങ്കിലും ഈ പണം അവകാശികള്‍ക്ക് ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ അവരവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് പകരമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ പോര്‍ട്ടല്‍.

ഒരാള്‍ക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.

X
Top