ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ആര്‍ബിഐ; ജിഡിപി വളര്‍ച്ച അനുമാനം 6.5 ശതമാനം, പണപ്പെരുപ്പ അനുമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. ചില്ലറ പണപ്പെരുപ്പം കുറഞ്ഞതും കൂടുതല്‍ ഇടിവിനുള്ള സാധ്യതയും മുന്‍ നിരക്ക് വര്‍ദ്ധനവിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയ്യാറായത്.

2022 മാര്‍ച്ചിന് ശേഷം ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ദ്ധനവ് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ഫെബ്രുവരിയിലും നിരക്ക് വര്‍ദ്ധനവിന് കേന്ദ്രബാങ്ക് തയ്യാറായിരുന്നില്ല. അതേസമയം അതിന് മുന്‍പ് തുടര്‍ച്ചയായി 250 ബേസിസ് പോയിന്റ് കൂട്ടി.

ജിഡിപി വളര്‍ച്ച 6.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ആദ്യ പാദത്തില്‍ 8 ശതമാനവും രണ്ടാംപാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഡിമാന്റാണ് ജിഡിപി ഉയര്‍ത്തുക.

ഗ്രാമീണ ഡിമാന്റ് ഉയരുകയാണ്. നഗരത്തിലെ ഡിമാന്റ് പുനരുജ്ജീവിച്ചു കഴിഞ്ഞു. 6.5 ശതമാനത്തില്‍ ജിഡിപി വളര്‍ച്ച അനുമാനം സ്വകാര്യ ഏജന്‍സികളുടേതിനേക്കാള്‍ ഉയര്‍ന്നതാണ്. ഒഇസിഡി 6 ശതമാനവും ലോക ബാങ്ക് 6.3 ശതമാനവും ജെപി മോര്‍ഗന്‍ 5.5 ശതമാനവും യുബിഎസ് 6.2 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പ അനുമാനം കുറയ്ക്കാനും കേന്ദ്രബാങ്ക് തയ്യാറായി. 2024 സാമ്പത്തികവ വര്‍ഷത്തില്‍ 5.1 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. നേരത്തെയിത് 5.2 ശതമാനമായിരുന്നു.

ഒന്നാംപാദത്തില്‍ 4.6 ശതമാനവും രണ്ടാം പാദത്തില്‍ 5.2 ശതമാനവും മൂന്നാംപാദത്തില്‍ 5.4 ശതമാനവും നാലാംപാദത്തില്‍ 5.2 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നു. നേരത്തെ യഥാക്രമം 5.1 ശതമാനം,5.4 ശതമാനം,5.4 ശതമാനം,5.2 ശതമാനം എന്നിങ്ങനെ കണക്കാക്കിയ സ്ഥാനത്താണിത്.

5.1 ശതമാനത്തില്‍ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തേക്കാള്‍ ഉയര്‍ന്നതാണ്. 4 ശതമാനം പണപ്പെരുപ്പമാണ് കേന്ദ്രബാങ്ക് ലക്ഷ്യംവയ്ക്കുന്നത്.

X
Top