Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിദേശ സംഭാവനകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം; എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സംവിധാനങ്ങളില്‍ ആര്‍ബിഐ മാറ്റം വരുത്തി

മുംബൈ: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സംവിധാനങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച മാറ്റങ്ങള്‍ വരുത്തി. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന് (എഫ്‌സിആര്‍എ) കീഴില്‍ വിദേശ സംഭാവന നല്‍കുന്നവരുടെ എല്ലാ വിശദാംശങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം എസ്ബിഐയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് ബാങ്കിനെ സഹായിക്കാനാണ് കേന്ദ്രബാങ്ക് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സംവിധാനങ്ങളില്‍ മാറ്റം വരുത്തിയത്.

എഫ്‌സിആര്‍എ പ്രകാരം വിദേശ സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ന്യൂഡല്‍ഹി മെയിന്‍ ബ്രാഞ്ചി (എന്‍ഡിഎംബി)ല്‍ മാത്രമേ സ്വീകരിക്കാവൂ. എഫ്‌സിആര്‍എ അക്കൗണ്ടിലേയ്ക്കുള്ള സംഭാവനകള്‍ വിദേശ ബാങ്കുകളില്‍ നിന്ന് സ്വിഫ്റ്റ് വഴിയും ഇന്ത്യന്‍ ഇടനില ബാങ്കുകളില്‍ നിന്ന് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സംവിധാനങ്ങള്‍ വഴിയും എസ്ബിഐയിലേയ്ക്ക് മാറ്റുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ദാതാവിന്റെ പേര്, വിലാസം, ഉത്ഭവ രാജ്യം, തുക കറന്‍സി, പണമയച്ചതിന്റെ ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്.

എസ്ബിഐ ഇക്കാര്യങ്ങള്‍ പ്രതിദിനം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ഇതിനായി എസ്ബിഐയെ സഹായിക്കാന്‍ കോര്‍ ബാങ്കിംഗ്/മിഡില്‍വെയര്‍ സൊല്യൂഷനുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ അംഗ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, എഫ്സിആര്‍എയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുകയാണ്.

നിയമ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഏകദേശം 2,000 സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) എഫ്സിആര്‍എ രജിസ്ട്രേഷന്‍ ഇതിനോടകം റദ്ദാക്കി. 2021 ഡിസംബര്‍ അവസാനം വരെ 22,762 എഫ്‌സിആര്‍എ രജിസ്റ്റേര്‍ഡ് ഓര്‍ഗനൈസേഷനുകള്‍ ഉണ്ടായിരുന്നു.

X
Top