ന്യൂഡല്‍ഹി: സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെ (എസ്എഫ്ബി) അംഗീകൃത ഡീലര്‍ (എഡി) കാറ്റഗറി1 ലൈസന്‍സിന് യോഗ്യമാക്കിയ ശേഷം,അവരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ഉദാരമാക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിന്റെ ഭാഗമായി. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി (എന്‍ബിഎഫ്‌സി) ചേര്‍ന്ന് സഹവായ്പ നല്‍കാന്‍ എസ്എഫ്ബികളെ അനുവദിക്കും.
നിലവില്‍, മറ്റൊരു വായ്പക്കാരനുമായി സഹകരിച്ച് വായ്പ നല്‍കാന്‍ എസ്എഫ്ബികള്‍ക്ക് അനുവാദമില്ല. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും മാത്രമേ ഇതിന് സാധിക്കൂ.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), വിദ്യാഭ്യാസം, പാര്‍പ്പിടം,കൃഷി പോലുള്ള മുന്‍ഗണനാ മേഖലകള്‍ക്ക് സഹവായ്പ നല്‍കാന്‍ ഇവര്‍ക്ക് കഴിയും.
വൈദഗ്ധ്യമില്ലാത്ത മേഖലകളില്‍ സഹവായ്പ അനുവദിക്കുന്നതിനായി എസ്എഫ്ബികള്‍ ആര്‍ബിഐയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. “ഞങ്ങള്‍ക്ക് വൈദഗ്ദ്ധ്യമില്ലാത്ത മേഖലകളില്‍ കോലെന്‍ഡിംഗ് അനുവദിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു വാണിജ്യ വാഹന (സിവി) ഫണ്ടിംഗില്‍ പ്രവേശിക്കാന്‍ ഒരു പ്രത്യേക സിവി പ്ലെയറുമായി (എന്‍ബിഎഫ്‌സി) ടൈ അപ്പ് ആകുന്നത് യുക്തിസഹമാണ്, ”ഒരു മുതിര്‍ന്ന എസ്എഫ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, നേരിട്ട് വായ്പ നല്‍കാനുള്ള അനുമതി എസ്എഫ്ബികള്‍ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.